കേളി നോര്‍ക്ക കാര്‍ഡ് വിതരണം ചെയ്തു

കേളി അംഗങ്ങളുടേതുള്‍പ്പെടെ ആയിരക്കണക്കിന് അപേക്ഷകളാണ് വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ കേളി മുഖാന്തിരം നോര്‍ക്ക തിരിച്ചറിയല്‍, ക്ഷേമനിധി അംഗത്വത്തിനായി സമര്‍പ്പിച്ചിട്ടുള്ളത്

റിയാദ്: നോര്‍ക്ക തിരിച്ചറിയല്‍, ക്ഷേമനിധി അംഗത്വത്തിനായി കേളി മുഖാന്തിരം അപേക്ഷ സമര്‍പ്പിച്ചവരുടെ ഒന്നാംഘട്ട കാര്‍ഡ് വിതരണത്തിന് തുടക്കം കുറിച്ചു. കഴിഞ്ഞ ദിവസം അല്‍ഹയറില്‍ നടന്ന ചടങ്ങില്‍ സീന സെബിന്‍, ചന്ദ്രന്‍ തെരുവത്ത്, ദിനകരന്‍, സെബിന്‍ ഇഖ്ബാല്‍, സുഭാഷ് എന്നിവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിക്കൊണ്ടാണ് കേളി മുഖ്യ രക്ഷാധികാരി കെ.ആര്‍.ഉണ്ണികൃഷ്ണന്‍, സെക്രട്ടറി ഷൗക്കത്ത് നിലമ്പൂര്‍ എന്നിവര്‍ കേളിയുടെ ഒന്നാംഘട്ട നോര്‍ക്ക കാര്‍ഡ് വിതരണത്തിന് തുടക്കം കുറിച്ചത്.

കേളി അംഗങ്ങളുടേതുള്‍പ്പെടെ ആയിരക്കണക്കിന് അപേക്ഷകളാണ് വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ കേളി മുഖാന്തിരം നോര്‍ക്ക തിരിച്ചറിയല്‍, ക്ഷേമനിധി അംഗത്വത്തിനായി സമര്‍പ്പിച്ചിട്ടുള്ളത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നോര്‍ക്കയില്‍ നിന്ന് ലഭിക്കുന്ന മുറയ്ക്ക് അവശേഷിക്കുന്ന കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ കഴിയുമെന്ന് കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പൂര്‍ പറഞ്ഞു.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Keli norka distributed identity cards

Next Story
സൗദിയിൽ ഫുട്ബോൾ സ്റ്റേഡിയത്തിലേക്ക് സ്ത്രീകൾക്കും പ്രവേശനംsaudi women
The moderation of comments is automated and not cleared manually by malayalam.indianexpress.com