റിയാദ്: രാജ്യത്ത് ജനങ്ങള്‍ക്കിടയില്‍ വർഗീയ ചേരിതിരിവുണ്ടാക്കി യുപി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ വരാനാണ് സംഘ്പരിവാര്‍ ശ്രമമെന്ന് കേളി ദവാദ്മി ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആരോപിച്ചു. സമ്മേളനം കേളി പ്രസിഡന്റ് മുഹമ്മദ്കുഞ്ഞ് വള്ളികുന്നം ഉദ്ഘാടനം ചെയ്തു. അനില്‍ ഫിലിപ്പ് അധ്യക്ഷനായിരുന്നു.

ഏരിയ സെക്രട്ടറി ഷാജി പ്ലാവിളയില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, പ്രകാശന്‍ പയ്യന്നൂര്‍ വരവുചെലവുകണക്കും, കേളി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവും ജോ: സെക്രട്ടറിയുമായ ഷൗക്കത്ത് നിലമ്പുര്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. റിപ്പോര്‍ട്ടുകളിന്മേലുള്ള ചര്‍ച്ചയില്‍ വിവിധ യുണിറ്റുകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. ഷാജി പ്ലാവിളയില്‍, ഷൗക്കത്ത് നിലമ്പുര്‍, മുഹമ്മദ്കുഞ്ഞു വള്ളികുന്നം എന്നിവര്‍ പ്രതിനിധികളുടെ ചര്‍ച്ചക്ക് മറുപടി നല്‍കി. അബ്ദുള്‍ സലിം, സന്തോഷ്, ബാദുഷ എന്നിവര്‍ വിവിധ ആനുകാലിക വിഷയങ്ങളില്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.

keli, saudi arabia

ഭാരവാഹികള്‍: അനില്‍ ഫിലിപ്പ് (പ്രസിഡന്റ്), ഷാജി പ്ലാവിളയില്‍ (സെക്രട്ടറി), മോഹനന്‍ (ട്രഷറര്‍)

പുതിയ ഏരിയ ഭാരവാഹികളായി അനില്‍ ഫിലിപ്പ് (പ്രസിഡന്റ്), ശിവദാസന്‍, നസീര്‍ (വൈസ് പ്രസിഡന്റുമാര്‍), ഷാജി പ്ലാവിളയില്‍ (സെക്രട്ടറി), സന്തോഷ്, ജോണ്‍സണ്‍ (ജോ: സെക്രട്ടറിമാര്‍) മോഹനന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. 19 അംഗ ഏരിയ കമ്മിറ്റിയെയും കേന്ദ്ര സമ്മേളന പ്രതിനിധികളേയും സമ്മേളനം തെരഞ്ഞെടുത്തു.

നിയുക്ത ഏരിയ സെക്രട്ടറി ഷാജി പ്ലാവിളയില്‍,സുലൈമാന്‍ , നസീര്‍ യുസഫ് , മോഹനന്‍ , റഷീദ് കരുനാഗപ്പള്ളി, ഹംസ തവനൂര്‍, സുലൈമാന്‍, രാജേഷ്, മോഹനന്‍, സന്തോഷ്, ജോണ്‍സണ്‍, കുമാര്‍ എന്നിവർ പ്രസംഗിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ