റിയാദ്: ഇരുപത്തിമൂന്ന് വര്‍ഷത്തിലേറെ നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി രക്ഷാധികാരി സമിതി അംഗം കുഞ്ഞിരാമന്‍ മയ്യിലിന് കേളിയുടെ കുടുംബവിഭാഗമായ കേളി കുടുംബവേദിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. ചടങ്ങില്‍ കുടുംബവേദി പ്രസിഡന്റ് സീബ അനി അധ്യക്ഷയായിരുന്നു. സെക്രട്ടറി മാജിദ ഷാജഹാന്‍ സ്വാഗതം പറഞ്ഞു.

കേളി മുഖ്യ രക്ഷാധികാരി കെആര്‍ ഉണ്ണികൃഷ്ണന്‍, രക്ഷാധികാരി സമിതി അംഗങ്ങളായ ദസ്തക്കീര്‍, ബിപി രാജീവന്‍, സതീഷ്‌കുമാര്‍, കുടുംബവേദി വൈസ് പ്രസിഡന്റുമാരായ ശ്രീഷ സുകേഷ്, ഷൈനി അനില്‍, ജോ: സെക്രട്ടറിമാരായ സന്ധ്യ രാജ്, പ്രിയ വിനോദ്, ട്രഷറര്‍ ലീന സുരേഷ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ശ്രീകല സന്തോഷ്, സിന്ധു ഷാജി, സുകേഷ്, വിനോദ്, ഷാജഹാന്‍, കുടുംബവേദിയുടെ വിവിധ യുണിറ്റുകളെ പ്രതിനിധീകരിച്ച് ദീപ വാസുദേവ്, നിസ നിഷാദ്, പ്രീതി രാജീവ്, ഷിനി നസീര്‍, രത്‌നകുമാരി, കേളി ജീവകാരുണ്യ വിഭാഗം ചെയര്‍മാന്‍ സുരേഷ് ചന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

കുടുംബവേദിയുടെ ഉപഹാരം സെക്രട്ടറി മാജിദ ഷാജഹാനും യുണിറ്റുകളുടെ ഉപഹാരം സെക്രട്ടറിമാരും കുഞ്ഞിരാമന്‍ മയ്യിലിന് സമ്മാനിച്ചു. യാത്രയയപ്പിന് കുഞ്ഞിരാമന്‍ മയ്യില്‍ നന്ദി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ