റിയാദ്: കേളി കലാ സാംസ്കാരിക വേദി ബത്ഹ ഏരിയ കമ്മിറ്റിയും സഫാ മക്ക പോളിക്ലിനിക്കും സംയുക്തമായി ആരോഗ്യ ബോധവത്കരണ ക്യാംപ് സംഘടിപ്പിച്ചു. “ശീതകാല രോഗങ്ങളും, പ്രതിരോധ മാര്‍ഗ്ഗങ്ങളും” എന്ന വിഷയത്തില്‍ സഫാ മക്ക പോളിക്ളിനിക്കിലെ ഡോ. മുഹമ്മദ്‌ ഫൈസിയും, “മീസില്‍സ്, റൂബെല്ല വാക്സിനേഷന്‍ സംബന്ധമായ കാര്യങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ് റിയാദ് കിങ് സൗദ് മെഡിക്കല്‍ സിറ്റിയിലെ (ഷിമേസി ഹോസ്പിറ്റല്‍) ക്ലിനിക്കല്‍ ഇന്‍സ്ട്രക്ടര്‍മാരായ ജിബി തങ്കച്ചന്‍, ഷൈന്‍ ദേവ് എന്നിവരും നയിച്ചു. ക്ലാസുകളെ കൂടാതെ മീസില്‍സ്, റൂബെല്ല വാക്സിനേഷന്‍ ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട പോസ്റ്ററുകളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു.

മീസില്‍സ് ആന്റ് റൂബെല്ല വാക്സിനേഷന്‍ സംബന്ധമായ കാര്യങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ് എടുക്കുന്ന റിയാദ് കിങ് സൗദി മെഡിക്കല്‍ സിറ്റിയിലെ (ഷിമേസി ഹോസ്പിറ്റല്‍) ക്ലിനിക്കല്‍ ഇന്‍സ്ട്രക്ടറായ ജിബി തങ്കച്ചന്‍

പ്രവാസികള്‍ക്കുണ്ടാകുന്ന ശീതകാല രോഗങ്ങളെ കുറിച്ചും അതിനെ എങ്ങനെ പ്രതിരോധിക്കാം എന്നതിനെ സംബന്ധിച്ചും വളരെ വിശദമായി ഡോ. മുഹമ്മദ്‌ ഫൈസി സംസാരിച്ചു. മീസില്‍സ്, റൂബെല്ല വാക്സിനേഷന്‍ സംബന്ധമായി വ്യാപകമായി സോഷ്യല്‍ മീഡിയയിലൂടെയും മറ്റും നടക്കുന്ന നടക്കുന്ന അബദ്ധ ജഡിലമായ പ്രചരണങ്ങള്‍ സമൂഹത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന തിരിച്ചറിവില്‍ നിന്നാണ് കേളി ബത്ഹ ഏരിയ ഇങ്ങനെ ഒരു ആരോഗ്യ ബോധവത്കരണ ക്യാംപ് സംഘടിപ്പിക്കാന്‍ മുന്നോട്ട് വന്നത്. അത്തരത്തില്‍ ഉയരുന്ന അബദ്ധ ജഡിലമായ പ്രചരണങ്ങളിലൂടെ പ്രവാസികള്‍ക്കിടയില്‍ ഉണ്ടായിട്ടുള്ള ആശങ്ക ദൂരികരിക്കാന്‍ ജിബി തങ്കച്ചന്‍, ഷൈൻ ദേവ് എന്നിവരുടെ “മീസില്‍സ്, റൂബെല്ല വാക്സിനേഷന്‍ ബോധവല്‍ക്കരണ പരിപാടിക്കായി. സദസ്സില്‍ നിന്നും ഉണ്ടായ നിരവധി സംശയങ്ങള്‍ക്കു കൃത്യവും വ്യക്തവുമായ മറുപടികള്‍ നല്‍കി ആശങ്കകള്‍ പരിഹരിക്കാന്‍ ക്ലാസുകള്‍ക്ക് നേതൃത്വം നൽകിയവർ ശ്രദ്ധിച്ചു.

ശ്മീസില്‍സ് ആന്റ് റൂബെല്ല വാക്സിനേഷന്‍ സംബന്ധമായ കാര്യങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ് എടുക്കുന്ന റിയാദ് കിങ് സൗദി മെഡിക്കല്‍ സിറ്റിയിലെ (ഷിമേസി ഹോസ്പിറ്റല്‍) ക്ലിനിക്കല്‍ ഇന്‍സ്ട്രക്ടറായ ഷൈന്‍ ദേവ്

വെള്ളിയാഴ്ച ബത്ഹ പാരഗണ്‍ ഓഡിറ്റോറിയത്തില്‍ കേളി ബത്ഹ ഏരിയ പ്രസിഡന്‍റ് സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാംപിന് ഏരിയ സെക്രട്ടറി പ്രഭാകരന്‍ സ്വാഗതം പറഞ്ഞു. കേന്ദ്ര സെക്രട്ടറി ഷൗക്കത്ത് നിലമ്പൂര്‍ ആശംസകള്‍ അര്‍പ്പിച്ചു. രക്ഷാധികാരി കമ്മിറ്റി ആക്ടിങ് കണ്‍വീനര്‍ ദസ്തകീർ, രക്ഷാധികാരി സമിതി അംഗങ്ങളായ റഷീദ് മേലേതില്‍, കുഞ്ഞിരാമന്‍, രാജീവന്‍ എന്നിവരും കേളി കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, ഏരിയ കമ്മിറ്റി അംഗങ്ങള്‍, വിവിധ യൂണിറ്റുകളില്‍ നിന്നുള്ള അംഗങ്ങള്‍, കുടുംബവേദി അംഗങ്ങൾ, കുട്ടികള്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു. ഏരിയ ട്രഷറര്‍ പ്രകാശന്‍ നന്ദി പറഞ്ഞു.

മീസില്‍സ് ആന്റ് റൂബെല്ല വാക്സിനേഷന്‍ ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട പോസ്റ്ററുകളുടെ പ്രദര്‍ശനത്തിൽ നിന്ന്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ