റിയാദ്: കാല് നൂറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെ.എം.അബ്ദുള്ളക്ക് കേളി കലാ സാംസ്കാരികവേദി ന്യൂസനയ്യ ഏരിയ ലാസുറുദ്ദി യുണിറ്റിന്റെ ആഭിമുഖ്യത്തില്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് സ്നേഹനിര്‍ഭരമായ യാത്രയയപ്പ് നല്കി. കേളി ലാസുറുദ്ദി യുണിറ്റിലെ ആദ്യകാല അംഗമായ കെ.എം.അബ്ദുള്ള കഴിഞ്ഞ 25 വര്‍ഷത്തിലേറെയായി ലാസുറുദ്ദി ഗോള്‍ഡ് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. കുടുംബസമേതം റിയാദില്‍ കഴിഞ്ഞിരുന്ന അദ്ദേഹം തൃശ്ശൂര്‍ ചേലക്കര മുള്ളുര്‍ക്കര സ്വദേശിയാണ്.
യൂണിറ്റ് വൈസ് പ്രസിഡന്റ് കരുണാകരന്റെ അധ്യക്ഷതയില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ സെക്രട്ടറി ബേബിക്കുട്ടി സ്വാഗതം ആശംസിച്ചു. കേന്ദ്ര കമ്മിറ്റി അംഗവും ഏരിയ സെക്രട്ടറിയുമായ സുരേഷ് കണ്ണപുരം, ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍മാരായ നാരായണന് കയ്യുര്‍, മനോഹരന് നെല്ലിക്കല്‍, രക്ഷാധികാരി കമ്മിറ്റി അംഗം തോമസ് ജോയ്, ഏരിയ കമ്മിറ്റി അംഗങ്ങളായ കരുണാകരന്, നിസ്സാര്‍ മണ്ണഞ്ചേരി, യൂണിറ്റ് ട്രഷറര്‍ ഷാജി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഷൈജു, റസാഖ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
കെ.എം.അബ്ദുള്ളക്ക് യുണിറ്റിന്റെ ഉപഹാരം സെക്രട്ടറി ബേബിക്കുട്ടി സമ്മാനിച്ചു. യാത്രയയപ്പിന് കെ.എം.അബ്ദുള്ള നന്ദി പറഞ്ഞു. യൂണിറ്റ് പ്രവര്‍ത്തകര്‍ ഏരിയ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങി നിരവധി പേര് ചടങ്ങില്‍ പങ്കെടുത്തു.