റിയാദ്: പന്ത്രണ്ട്‌ വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കൊല്ലം മൈനാഗപ്പള്ളി സ്വദേശി കാര്‍ത്തികേയന്‌ കേളി കലാ സാംസ്കാരിക വേദി റൗദ ഏരിയ ബഗ്ലഫ് യുണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് സ്നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി. കേളി റൗദ ഏരിയ ബഗ്ലഫ് യുണിറ്റ് അംഗമായിരുന്ന കാര്‍ത്തികേയന്‍ അല്‍ യമിനി മോട്ടോര്‍സ് എന്ന കമ്പനിയില്‍ വെല്‍ഡറായാണ് ജോലി ചെയ്തിരുന്നത്.

ബഗ്ലഫില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ ഷിബു അധ്യക്ഷത വഹിച്ചു. കേളി റൗദ ഏരിയ പ്രസിഡന്റ് ഷാജഹാന്‍ പാടം, ജോ: സെക്രട്ടറി സുരേഷ് ബാബു, ബഗ്ലഫ് യുണിറ്റ് സെക്രട്ടറി ബിജി തോമസ്, യൂണിറ്റ് ഭാരവാഹികളായ നസീര്‍, ഷിബു എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. യൂണിറ്റിന്‍റെ ഉപഹാരം സെക്രട്ടറി ബിജി തോമസ് കാര്‍ത്തികേയന്‌ കൈമാറി. ഏരിയ കമ്മിറ്റി അംഗങ്ങള്‍, യുണിറ്റ് പ്രവര്‍ത്തകര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. യാത്രയയപ്പിന് കാര്‍ത്തികേയന്‍ നന്ദി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ