Latest News

കേളി കുടുംബവേദി റൗദ യുണിറ്റ് രൂപീകരിച്ചു

കേളി റൗദ ഏരിയ പ്രസിഡന്റ് ഷാജഹാന്‍ പാടം അധ്യക്ഷത വഹിച്ചു. കുടുംബവേദി സെക്രട്ടറി അശോകന്‍ സംഘടനാ വിഷയങ്ങള്‍ വിശദീകരിച്ചു

keli,saudi arabia

റിയാദ്: കേളി കലാ സാംസ്‌കാരിക വേദിയുടെ കുടുംബ വിഭാഗമായ കേളി കുടുംബവേദിയുടെ റൗദ യുണിറ്റ് രൂപീകരിച്ചു. കേളി റൗദ ഏരിയ പരിധിയിലുള്ള കുടുംബങ്ങളെ ഉള്‍പ്പെടുത്തിയാണ് കേളി റൗദ ഏരിയ രക്ഷാധികാരി കമ്മിറ്റിക്കു കീഴില്‍ കേളി കുടുംബവേദി റൗദ യുണിറ്റ് നിലവില്‍ വന്നത്. വെള്ളിയാഴ്ച്ച റൗദയില്‍ ചേര്‍ന്ന യുനിറ്റ് രൂപീകരണ യോഗത്തില്‍ കേളി കേന്ദ്ര രക്ഷാധികാരി സമിതി കണ്‍വീനര്‍ കെആര്‍ ഉണ്ണികൃഷ്ണന്‍ യുണിറ്റ് ഉദ്ഘാടനം ചെയ്തു.

കേളി റൗദ ഏരിയ പ്രസിഡന്റ് ഷാജഹാന്‍ പാടം അധ്യക്ഷത വഹിച്ചു. കുടുംബവേദി സെക്രട്ടറി അശോകന്‍ സംഘടനാ വിഷയങ്ങള്‍ വിശദീകരിച്ചു. കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗംഗളായ കുഞ്ഞിരാമന്‍ മയ്യില്‍, സജീവന്‍ ചൊവ്വ, കുടുംബവേദി പ്രസിഡന്റ് സുരേഷ് ചന്ദ്രന്‍, കുടുംബവേദി ഭാരവാഹികളായ സുകേഷ്, മാജിദ ഷാജഹാന്‍, പ്രിയ വിനോദ്, ശ്രീഷ സുകേഷ് എന്നിവര്‍ സംസാരിച്ചു. ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ ഗോപിനാഥന്‍ വേങ്ങര സ്വാഗതവും ഷിനി നസീര്‍ നന്ദിയും പറഞ്ഞു.

ബനന്‍ ഇംതിയാസ് (പ്രസിഡന്റ്), ഇംതിയാസ്, സുനില്‍ സുകുമാരന്‍ (വൈസ് പ്രസിഡന്റുമാര്‍), ഷിനി നസീര്‍ (സെക്രട്ടറി), ജിനു, ജയന്തി വിശ്വനാഥന്‍ (ജോ: സെക്രട്ടറിമാര്‍) അനു സുനില്‍ (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായി 13 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയേയും യോഗം തിരഞ്ഞെടുത്തു.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Keli family meet saudi arabia

Next Story
ഖത്തറിൽ തൊഴില്‍മാറ്റ വ്യവസ്‌ഥകള്‍ ലഘൂകരിച്ചു; അതേ വിഭാഗത്തിലെ വീസ വേണമെന്നില്ല
The moderation of comments is automated and not cleared manually by malayalam.indianexpress.com