റിയാദ്: സിപിഎം നേതാവും ചെങ്ങന്നൂര്‍ എംഎല്‍എയുമായിരുന്ന കെ.കെ.രാമചന്ദ്രന്‍ നായരുടെ നിര്യാണത്തില്‍ റിയാദ് കേളി കലാസാംസ്‌കാരിക വേദി അനുശോചിച്ചു. മികച്ച നിയമസഭാ സാമാജികനും എന്നും സാധാരണ ജനങ്ങളോടൊപ്പം നിന്ന് അവര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച നേതാവുമായിരുന്നു വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ സജീവരാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച രാമചന്ദ്രന്‍ നായര്‍.

മികച്ച അഭിഭാഷകനും കക്ഷി രാഷ്ട്രീയഭേദമന്യേ ഏവരുടേയും സ്‌നേഹവും ആദരവും ലഭിച്ചിരുന്ന അദ്ദേഹത്തിന്റെ അകാല നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും കേളി സെക്രട്ടേറിയേറ്റ് അനുശോചനക്കുറിപ്പില്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ