റിയാദ്: സാർവദേശീയ തൊഴിലാളി ദിനത്തിന്റെ സ്മരണ പുതുക്കി റിയാദില്‍ കേളി കലാ സാംസ്‌കാരിക വേദി സമുചിതമായി മെയ്ദിനം ആഘോഷിച്ചു. ആഘോഷപരിപാടികളുടെ ഭാഗമായി കേളി സ്‌പോര്‍ട്‌സ് വിഭാഗത്തിന്റെയും സാംസ്‌കാരിക വിഭാഗത്തിന്റെയും നേതൃത്വത്തില്‍ കേളി അംഗങ്ങളും, കുടുംബവേദി പ്രവര്‍ത്തകരായ വനിതകളും കുട്ടികളും പങ്കെടുത്ത വിവിധ കായികമത്സരങ്ങള്‍ നടന്നു. കേളി പ്രസിഡന്റ് മുഹമ്മദ്കുഞ്ഞ് വള്ളികുന്നം കായിക മല്‍സരങ്ങള്‍ ഉദ്ഘാടനം ചെയ്തു.

keli, may day, saudi arabia

മത്സരവിജയികള്‍: (ഒന്നും രണ്ടും സ്ഥാനങ്ങള്‍) കബഡി (അല്‍ഖര്‍ജ് ഏരിയ, ഉമ്മല്‍ഹമാം ഏരിയ), ഷൂട്ടൗട്ട് (നസ്സീം ഏരിയ, സുലൈ ഏരിയ), പഞ്ചഗുസ്തി (ഉമേഷ് സുലൈ ഏരിയ, സന്തോഷ് കുടുംബവേദി), ക്വിസ്സ് (മുസാഹ്മിയ ഏരിയ, അസ്സീസിയ ഏരിയ), കുട്ടികളുടെ മത്സരങ്ങളില്‍ അനുസ്ര, ആയിഷ നസീര്‍ (മിഠായി പെറുക്കല്‍), ക്യുപക് ദേവ്, റിദിയ രജീഷ് (ഗിഫ്റ്റ് പാസ്സിംഗ്), അഫ്‌ലഹ്, ദേവനന്ദ (ഗിഫ്റ്റ് പാസിംഗ് – ജുനിയര്‍), ശിഹാന നസീം, വിഷ്ണു മധു (ഗിഫ്റ്റ് പാസിംഗ് – സീനിയര്‍), വിഷ്ണു മധു, അനസുയ സുരേഷ് (മ്യൂസിക്കല്‍ ചെയര്‍ – സീനിയര്‍), ഇഷ ഫാത്തിമ, കൃഷ്ണ രാജീവന്‍ (മ്യൂസിക്കല്‍ ചെയര്‍-ജുനിയര്‍), വിജില, അനു സുനില്‍ (മ്യൂസിക്കല്‍ ചെയര്‍ – വനിതകള്‍), ഹെന്ന പുഷ്പരാജ്, യദുകൃഷ്ണന്‍ (ബലൂണ്‍ പൊട്ടിക്കല്‍), ഫാത്തിമ, ജസ്‌ന ഷാജഹാന്‍ (വാട്ടര്‍ ബോട്ടില്‍ ഫില്ലിംഗ്), ശ്രീകല സന്തോഷ്, വിജില (ലെമണ്‍ സ്പൂണ്‍-വനിതകള്‍), അംന ഷാഹിര്‍ അഫ്‌ലഹ്, അനസുയ സുരേഷ്, സ്‌നേഹ പുഷ്പരാജ് (ക്വിസ്സ് ജുനിയര്‍).

keli, may day, saudi arabia

മെയ്ദിനാചരണത്തിന്റെ ഭാഗമായി ചേര്‍ന്ന അനുസ്മരണയോഗത്തില്‍ കേളി മുഖ്യ രക്ഷാധികാരി കെ.ആര്‍.ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. കേന്ദ്ര രക്ഷാധികാരി സമിതി അംഗം ദയാനന്ദന്‍ ഹരിപ്പാട് മെയ്ദിന സന്ദേശം നല്‍കി. കേളി പ്രസിഡന്റ് മുഹമ്മദ്കുഞ്ഞ് വള്ളികുന്നം മുഖ്യ പ്രഭാഷണം നടത്തി. കേളി സെക്രട്ടറി റഷീദ് മേലേതില്‍, രക്ഷാധികാരി സമിതി അംഗങ്ങളായ ദസ്തക്കീര്‍, ബിപി രാജീവന്‍, കെപിഎം സാദിഖ്, കുഞ്ഞിരാമന്‍ മയ്യില്‍, കേളി കുടുംബവേദി മുന്‍ പ്രസിഡന്റ് ഫെമിന്‍ ഇഖ്ബാല്‍ എന്നിവരും ചടങ്ങില്‍ സംസാരിച്ചു. മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ചടങ്ങില്‍ ട്രോഫികള്‍ സമ്മാനിച്ചു. കായിക മത്സരങ്ങളുടെ തുടക്കം മുതല്‍ അവസാനം വരെ ജരീര്‍ മെഡിക്കല്‍ സെന്ററിന്റെ നേതൃത്വത്തില്‍ ഗ്രൗണ്ടില്‍ ആവശ്യമായ മെഡിക്കല്‍ സംവിധാനവും ആംബുലന്‍സ് സൗകര്യവും ഒരുക്കിയിരുന്നു.

keli, may day, saudi arabia

കേളി സെക്രട്ടറി റഷീദ് മേലേതില്‍, ജോ: സെക്രട്ടറി ഷമീര്‍ കുന്നുമ്മല്‍, കേന്ദ്ര സ്‌പോര്‍ട്‌സ് വിഭാഗം കണ്‍വീനര്‍ സമദ് ചാത്തൊലി, സാംസ്‌കാരിക വിഭാഗം കണ്‍വീനര്‍ ടിആര്‍ സുബ്രഹ്മണ്യന്‍, കുടുംബവേദി ഭാരവാഹികളായ മാജിദ ഷാജഹാന്‍, സീബ അനിരുദ്ധന്‍, ശ്രീഷ സുകേഷ്, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, സ്‌പോര്‍ട്‌സ് വിഭാഗം അംഗങ്ങള്‍, സാംസ്‌കാരിക വിഭാഗം അംഗങ്ങള്‍ തുടങ്ങിയവര്‍ മല്‍സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.കുടുംബവേദി പ്രവര്‍ത്തകരായ വനിതകളും കുട്ടികളും റിയാദിലും പരിസര പ്രദേശങ്ങളിലുമുള്ള കേളി പ്രവര്‍ത്തകരും പൊതുസമൂഹവുമടക്കം വന്‍ ജനാവലിയാണ് കേളിയുടെ മെയ്ദിനാഘോഷ പരിപാടികളില്‍ പങ്കെടുക്കാനെത്തിയത്.
keli, may day, saudi arabia

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ