റിയാദ്: പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടുന്ന കേളി അംഗങ്ങളുടെ മക്കള്‍ക്കായി ഏര്‍പ്പെടുത്തിയ കേളി വിദ്യാഭ്യാസ മേന്മ പുരസ്ക്കാരം റിയാദില്‍ വിതരണം ചെയ്തു. റിയാദില്‍ പഠിക്കുന്ന രണ്ട് കുട്ടികള്‍ക്കാണ് പുരസ്ക്കാരം നല്‍കിയത്.

ഇക്കഴിഞ്ഞ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ, കേളി റൗദ ഏരിയ പ്രസിഡന്‍റ് ഷാജഹാന്‍ പാടത്തിന്‍റെയും കേളി കുടുംബ വേദി ആക്ടിംഗ് സെക്രട്ടറി മാജിദ ഷാജഹാന്‍റെയും മകളായ സപ്നമോള്‍ ഷാജഹാന്‍, മലാസ് ഏരിയയിലെ കേളി അംഗമായ അനസിന്‍റെ മകളായ ആമിന ജുമാന അനസ് എന്നിവർക്കാണ്  പുരസ്ക്കാരം ലഭിച്ചത്.

കേളി കലാ സാംസ്കാരിക വേദിയുടെ ഒമ്പതാം കേന്ദ്ര സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തില്‍ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവനാണ്  പുരസ്കാരം സമ്മാനിച്ചത്. ചടങ്ങില്‍ കേളി മുഖ്യ രക്ഷാധികാരി കെആര്‍ ഉണ്ണികൃഷ്ണന്‍, കേന്ദ്രരക്ഷാധികാരി സമിതി അംഗങ്ങള്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ എന്നിവരും പങ്കെടുത്തു. കേളി വിദ്യാഭ്യാസ മേന്മാ പുരസ്ക്കാരത്തിന് അര്‍ഹരായ കേരളത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്കുള്ള പുരസ്ക്കാരം നാട്ടില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ വിതരണം ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ