Latest News

സംഘ്പരിവാര്‍ അജന്‍ഡ തിരിച്ചറിയുക: കേളി ബത്ത ഏരിയ സമ്മേളനം

കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗം ഗീവര്‍ഗ്ഗീസ്‌ സമ്മേളനം ഉദ്ഘാടനം ചെയ്തു.

റിയാദ്‌: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണവുമായി മുന്നോട്ട്പോകുമെന്ന ബിജെപിയുടെ പ്രഖ്യാപനത്തിലൂടെ രാജ്യത്തിന്റെ മതനിരപേക്ഷ പാരമ്പര്യം തകര്‍ത്ത്‌ വീണ്ടും അരാജകത്വം സൃഷ്ടിക്കാനുള്ള ആര്‍എസ്‌എസ്‌ സംഘ്പരിവാര്‍ അജന്‍ഡ സമൂഹം തിരിച്ചറിയണമെന്ന് കേളി ബത്ത ഏരിയ സമ്മേളനം. കേളി കേന്ദ്ര രക്ഷാധികാരി സമിതിഅംഗം ഗീവര്‍ഗ്ഗീസ്‌ സമ്മേളനം ഉദ്ഘാടനം ചെയ്തു. രാജേന്ദ്രന്‍ രക്തസാക്ഷി പ്രമേയവും ഇസ്മായില്‍ തടായില്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സമ്മേളന സംഘാടക സമിതി കവീനര്‍ ശിവദാസന്‍ സ്വാഗതം പറഞ്ഞു.

സെന്‍ ആന്റണി, സുരേന്ദ്രന്‍, പ്രഭാകരന്‍ എന്നിവരടങ്ങുന്ന പ്രസീഡിയവും സുധാകരന്‍ കല്ല്യാശ്ശേരി, ശിവദാസന്‍, സി.ടി.പ്രകാശന്‍ എന്നിവരടങ്ങുന്ന സ്റ്റിയറിംഗ്‌ കമ്മിറ്റിയും സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. അബ്ദുള്‍ സമദ്‌, ബഷീര്‍, രാജേഷ്‌ (മിനിറ്റ്സ്‌), കെ.ടി.ബഷീര്‍, ബാബുരാജ്‌ കാപ്പില്‍, ശശികുമാര്‍ (പ്രമേയം), സിജിന്‍ യുസഫ്‌, അനില്‍ അറക്കല്‍, അഖില്‍, (ക്രഡന്‍ഷ്യല്‍) എന്നിവര്‍ സബ്കമ്മിറ്റികളുടെ ചുമതല നിര്‍വ്വഹിച്ചു. ഏരിയ സെക്രട്ടറി സുധാകരന്‍ കല്ല്യാശ്ശേരി പ്രവര്‍ത്തന റിപ്പോര്‍ട്ടും ഏരിയ ട്രഷറര്‍ സി.ടി.പ്രകാശന്‍ വരവു ചെലവു കണക്കും, കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം കെ.വര്‍ഗ്ഗീസ്‌ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

ഭാരവാഹികള്‍: സി.ടി.പ്രകാശന്‍ (ട്രഷറര്‍), സുരേന്ദ്രന്‍ (പ്രസിഡന്റ്), പ്രഭാകരന്‍ (സെക്രട്ടറി)
ഭാരവാഹികള്‍: സി.ടി.പ്രകാശന്‍ (ട്രഷറര്‍), സുരേന്ദ്രന്‍ (പ്രസിഡന്റ്), പ്രഭാകരന്‍ (സെക്രട്ടറി)

ഷെരീഫ് കോട്ടക്കല്‍, ഷഫീഖ്‌, ജയന്‍, ഹാറൂണ്‍ എന്നിവര്‍ ആനുകാലിക വിഷയങ്ങളില്‍ നാലു പ്രമേയങ്ങളും സമ്മേളനത്തില്‍ അവതരിപ്പിച്ചു. പ്രതിനിധികളുടെ ചര്‍ച്ചക്ക്‌ കേളി പ്രസിഡന്റും കേന്ദ്ര രക്ഷാധികാരി സമിതി അംഗവുമായ മുഹമ്മദ്കുഞ്ഞു വള്ളികുന്നം കേന്ദ്ര രക്ഷാധികാരി സമിതിഅംഗം ബി.പി.രാജീവന്‍, ഏരിയ സെക്രട്ടറി സുധാകരന്‍ കല്ല്യാശ്ശേരി എന്നിവര്‍ മറുപടി പറഞ്ഞു. 19 അംഗ ഏരിയ കമ്മിറ്റിയെയും ഒന്‍പതാം കേന്ദ്രസമ്മേളന പ്രതിനിധികളേയും സമ്മേളനം തിരഞ്ഞെടുത്തു.

കേന്ദ്ര രക്ഷാധികാരി സമിതി അംഗം ദയാനന്ദന്‍ ഹരിപ്പാട്‌, കേളി ജോ: സെക്രട്ടറിമാരായ ഷമീര്‍ കുുമ്മല്‍, ഷൗക്കത്ത്‌ നിലമ്പുര്‍, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ടി.ആര്‍.സുബ്രഹ്മണ്യന്‍, സുരേഷ്‌ കണ്ണപുരം, ഉമ്മര്‍കുട്ടി കാളികാവ്‌, ശ്രീകാന്ത്‌ കണ്ണുര്‍, പ്രിയേഷ്കുമാര്‍ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യംചെയ്തു സംസാരിച്ചു. നിയുക്ത ഏരിയ സെക്രട്ടറി പ്രഭാകരന്‍ നന്ദി പറഞ്ഞു. ഭാരവാഹികള്‍: പ്രഭാകരന്‍ (സെക്രട്ടറി), അലി താണിയന്‍, തങ്കച്ചന്‍ (ജോ: സെക്രട്ടറിമാര്‍), സുരേന്ദ്രന്‍ (പ്രസിഡന്റ്), അബ്ദുള്‍സമദ്‌ ചാത്തൊലി, കെ.പി.കൃഷ്ണന്‍ (വൈസ്‌ പ്രസി), സി.ടി.പ്രകാശന്‍ (ട്രഷറര്‍), സാജിദ്‌ (ജോ: ട്രഷറര്‍).

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Keli area meet new members selected

Next Story
ഇരു വൃക്കകളും തകരാറിലായ തൃശൂർ സ്വദേശി നാട്ടിലേക്ക് പോകുവാൻ സഹായം തേടുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com