റിയാദ്: പൊതുമാപ്പിന്‍റെ ആനുകൂല്യത്തില്‍ നാട്ടിലേക്ക് തിരിച്ചു പോകാന്‍ യാത്രാ ടിക്കറ്റിനുള്ള പണമില്ലാതെ ബുദ്ധിമുട്ടനുഭവിച്ചിരുന്ന പാലക്കാട് ഒറ്റപ്പാലം വാണിയംകുളം സ്വദേശി അബ്ദുള്‍ഹക്കിമിന് കേളി ബത്ത ഏരിയ കമ്മിറ്റി വിമാന ടിക്കറ്റ് നല്‍കി.

കഴിഞ്ഞ ഒരു വര്‍ഷമായി ഇഖാമയില്ലാതെയും ജോലി സ്ഥിരതയില്ലാതെയും ബുദ്ധിമുട്ടനുഭവിച്ച് ബത്തയില്‍ കഴിഞ്ഞിരുന്ന അബ്ദുള്‍ഹക്കിം പൊതുമാപ്പിന്‍റെ ആനുകൂല്യത്തില്‍ യാത്രാരേഖകള്‍ ശരിയാക്കിയെങ്കിലും വിമാന ടിക്കറ്റിനുള്ള പണമില്ലാത്തതിനാല്‍ ബുദ്ധിമുട്ടുകയായിരുന്നു. അബ്ദുള്‍ഹക്കിമിന്‍റെ അവസ്ഥ കേളി ബത്ത ഏരിയ മര്‍ഗ്ഗബ് യുണിറ്റ് പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ പെടുകയും, ബത്ത ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അബ്ദുള്‍ഹക്കിമിന് നാട്ടിലേക്കുള്ള വിമാന ടിക്കറ്റും യാത്രാ ചെലവിനുള്ള പണവും സംഘടിപ്പിച്ചു നല്‍കുകയായിരുന്നു.

ഓഫിസില്‍ നടന്ന ലളിതമായ ചടങ്ങില്‍ കേളി ബത്ത ഏരിയ പ്രസിഡന്‍റ് സുരേന്ദ്രന്‍ കൂട്ടായി അബ്ദുല്‍ഹക്കിമിന് വിമാന ടിക്കറ്റ് കൈമാറി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ