കുവൈത്ത് സിറ്റി: കെഫാക് സീസണ്‍ ആറിലെ ഗ്രൂപ്പ് എയിലെ മത്സരങ്ങളില്‍ അല്‍ശബാബ്, യങ് ഷൂട്ടേര്‍സ്, സോക്കര്‍ കേരള ടീമുകള്‍ വിജയിച്ചപ്പോൾ സില്‍വര്‍ സ്റ്റാര്‍സ് എഫ്സി, ബിഗ്‌ബോയ്സ്‌ എഫ്സി മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ട്രിവാന്‍ഡ്രം സ്‌ട്രൈക്കേഴ്‌സ് എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിന് അല്‍ശബാബ് പരാജയപ്പെടുത്തി. രണ്ടാം പകുതിയില്‍ അല്‍ശബാബിന് വേണ്ടി ഉമ്മറാണ് ഗോള്‍ നേടിയത്.

തുല്യ ശക്തികളുടെ പോരാട്ടം കണ്ട രണ്ടാം മത്സരത്തില്‍ സില്‍വര്‍ സ്റ്റാര്‍സ് എഫ്സി- ബിഗ്‌ബോയ്സ്‌ മത്സരം സമനിലയില്‍ തന്നെ അവസാനിച്ചു. മൂന്നാം മത്സരത്തില്‍ സിഎഫ്സി സാല്‍മിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി യങ് ഷൂട്ടേര്‍സ് അബ്ബാസിയ തുടര്‍ച്ചയായ മൂന്നാം ജയം സ്വന്തമാക്കി. യങ് ഷൂട്ടേര്‍സിന് വേണ്ടി സെബാസ്റ്റ്യൻ, ജിതിന്‍ ബാബു, ഷബീര്‍ എന്നിവരാണ് ഗോള്‍ നേടിയത്. അവസാന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ സോക്കര്‍ കേരള ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ശക്തരായ മാക് കുവൈത്തിനെ പരാജയപ്പെടുത്തി. സോക്കറിന് വേണ്ടി നിധീഷ്, സെബാസ്റ്റ്യൻ, ശരത് എന്നിവര്‍ ഗോളുകള്‍ നേടിയപ്പോള്‍ മാക് കുവൈത്തിന് വേണ്ടി മന്‍സൂര്‍ ആശ്വാസ ഗോള്‍ നേടി.

മാസ്റ്റേഴ്സ് ലീഗില്‍ ട്രിവാന്‍ഡ്രം സ്‌ട്രൈക്കേഴ്‌സ് ബ്രദേഴ്‌സ് കേരളയെയും, കുവൈത്ത് കേരളാ സ്റ്റാര്‍സ് അല്‍ശബാബിനെയും, സോക്കര്‍ കേരളാ സിയസ്കോ കുവൈത്തിനെയും, സില്‍വര്‍ സ്റ്റാര്‍സ് മലപ്പുറം ബ്രദേഴ്സിനെയും പരാജയപ്പെടുത്തി. സോക്കര്‍ ലീഗിലെ മത്സരങ്ങളിലെ മാന്‍ ഓഫ് ദി മാച്ചായി ഉമ്മര്‍ (അല്‍ ശബാബ് ), ജിതിന്‍ ബാബു (യങ് ഷൂട്ടേര്‍സ്), രാഹുല്‍ (സില്‍വര്‍ സ്റ്റാര്‍), ശരത് (സോക്കര്‍ കേരള) എന്നിവരെയും മാസ്റ്റേഴ്സ് ലീഗിലെ മത്സരങ്ങളില്‍ ജോർജ് (സില്‍വര്‍ സ്റ്റാര്‍), ബൈജു (സോക്കര്‍ കേരള), ഇഗ്‌നേഷ്യസ് (ട്രിവാന്‍ഡ്രം സ്‌ട്രൈക്കേഴ്‌സ്), അനീഷ് (കുവൈത്ത് കേരളാ സ്റ്റാര്‍) എന്നിവരെ തിരഞ്ഞെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ