കുവൈത്ത് സിറ്റി: ജീവിതം കരുപിടിപ്പിക്കാന്‍ വേണ്ടി പ്രവാസികളായി എത്തിച്ചേരുകയും എന്നാല്‍ ഫുട്ബോള്‍ എന്ന ജനകീയ കായിക വിനോദത്തെ നെഞ്ചേറ്റുകയും ചെയ്യുന്ന കായിക പ്രതിഭകളെയും അതിന് നേതൃത്വം നല്‍കുന്ന കേരള എക്സ്പാര്‍ട്ട് ഫുട്ബോള്‍ അസോസിയേഷന്‍ കുവൈത്ത് (KEFAK) പ്രവര്‍ത്തകരെയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ.മുഹമ്മദ്‌ റിയാസ് അഭിനന്ദിച്ചു. ഇത്തരം ഫുട്ബോൾ മേളകൾ സംഘടിപ്പിക്കുന്ന കെഫാക്കിന്റെ പ്രവർത്തനങ്ങൾ മലയാളി സമൂഹത്തിനു അഭിമാനമാണെന്നും റിയാസ് പറഞ്ഞു.

mons joseph, kuwait

കുവൈത്തിലെ പരിമിതമായ സാഹചര്യങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് ചുരുങ്ങിയ കാലം കൊണ്ട് ഫുട്ബോൾ രംഗത്തു അഭിമാനകരമായ നേട്ടങ്ങളാണ് കെഫാക് കൈവരിച്ചെതെന്ന്‍ ഹ്രസ്വസന്ദർശനത്തിനായി കുവൈത്തിലെത്തിയ മുൻ പൊതുമരാമത്തു വകുപ്പ് മന്ത്രിയും കടുത്തുരുത്തി എംഎൽഎയുമായ മോൻസ് ജോസഫ് പറഞ്ഞു. മിശ്രിഫിലെ പബ്ലിക് യൂത്ത് സ്റ്റേഡിയം സന്ദർശിച്ച ഇരുവരെയും കെഫാക് പ്രസിഡന്റ് ഗുലാം മുസ്തഫ, ജനറൽ സെക്രട്ടറി മന്‍സൂര്‍ കുന്നത്തേരി പ്രദീപ്‌, ആഷിക്ക് റഹ്മാന്‍, ഒ.കെ.റസാഖ്, ഷബീര്‍ സിദ്ദിഖ്, സഫറുള്ള, ഷംസുദ്ദീന്‍, ഫൈസല്‍, നൗഷാദ് അസ്വവദ് അലി തുടങ്ങി കെഫാക് ഭാരവാഹികള്‍ ചേർന്ന് സ്വീകരിച്ചു. ഇരു നേതാക്കളും മത്സരങ്ങളില്‍ പങ്കെടുക്കുന്ന കളിക്കാരുമായി പരിചയപ്പെടുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ