/indian-express-malayalam/media/media_files/uploads/2018/09/job-1.jpg)
റിയാദ് : പതിനെട്ട് രാജ്യങ്ങളിലേയ്ക്ക് ഇന്ത്യയിൽ നിന്ന് തൊഴിൽ വിസയിൽ പോകുന്നവർക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ഇ-മൈഗ്രേറ്റ് രജിസ്‌ട്രേഷൻ താത്കാലികമായി മരവിപ്പിച്ചു.
ഖത്തർ, യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈൻ, ഒമാൻ, മലേഷ്യ, ഇറാഖ്, ജോർദാൻ, തായ്‌ലൻഡ്, യെമൻ, ലിബിയ, ഇന്തോനേഷ്യ, സുഡാൻ, അഫ്ഗാനിസ്ഥാൻ, സൗത്ത് സുഡാൻ, ലബനൻ, സിറിയ എന്നീ രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്ക് ഈ രജിസ്ട്രേഷന്‍ നിർബന്ധമാണെന്നാണ് കേന്ദ്രത്തിന്റെ അറിയിപ്പുണ്ടായിരുന്നത്.
പുതിയതായി തൊഴിൽ വിസയിൽ പോകുന്നവർ മാത്രമല്ല, നിലവിൽ ഈ രാജ്യങ്ങളിൽ തൊഴിൽ വിസയിൽ ജോലി ചെയ്യുന്നവരും ഓൺലൈനായി രജിസ്റ്റർ ചെയ്യണമെന്നായിരുന്നു നിയമം.
എന്നാൽ, ഇത് സംബന്ധിച്ച് ഉയർന്ന വ്യാപക പരാതി മൂലം താത്കാലികമായി രജിസ്റ്റേഷൻ നിർബന്ധമാണെന്ന തീരുമാനം പിൻവലിച്ചു. മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ ജനുവരി മുതൽ യാത്ര ചെയ്യാൻ ഇ മൈഗ്രേറ്റ് രജിസ്ട്രേഷൻ ആവശ്യമില്ല.
ഈ രാജ്യങ്ങളിൽ തൊഴിൽ വിസയിൽ നിലവിൽ ജോലി ചെയ്യുന്ന ഇതുവരെ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയിട്ടില്ലാത്തവർ ഇനി നാട്ടിൽവന്ന് മടങ്ങുന്നതിനുമുമ്പ് രജിസ്‌ട്രേഷൻ പൂർത്തിയാക്കണം.
2019 ജനുവരി ഒന്നുമുതൽ എമിഗ്രേഷൻ രജിസ്‌ട്രേഷൻ നിർബന്ധമാക്കി കേന്ദ്രസർക്കാർ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. എമിഗ്രേഷൻ പരിശോധന ആവശ്യമുള്ള 18 രാജ്യങ്ങളിലേക്ക് തൊഴിൽവിസയിൽ പോകുന്ന എമിഗ്രേഷൻ പരിശോധന ആവശ്യമില്ലാത്ത ഇ.സി.എൻ.ആർ പാസ്‌പോർട്ട് ഉടമകൾക്ക്, ഇന്ത്യയിൽ നിന്ന് മാത്രമേ എമിഗ്രേഷൻ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാനാകു എന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.