ജിദ്ദ: കോഴിക്കോട് വിമാനത്താവളം പൂർവ്വ സ്ഥിതിയിലേക്ക് മടങ്ങി പ്രവർത്തനം ആരംഭിച്ചിട്ടും ജിദ്ദയിലേക്ക് മാത്രം വിമാന സർവീസ് പുനരാരംഭിക്കാത്തത്തിൽ പ്രതിഷേധിച്ച് ജിദ്ദ ഒ ഐ സി സി ‘പ്രതിഷേധ ജ്വാല’ സംഘടിപ്പിച്ചു. സുരക്ഷാ ഭീഷണി ഉയർത്തി റീ കാർപ്പെറ്റിങ് പൂർണ്ണമായും കഴിഞ്ഞിട്ടും പതിറ്റാണ്ടുകളോളം സർവീസ് നടത്തിയിരുന്ന വിമാനങ്ങൾക്കു സർവീസ് അനുമതി നൽകാത്തത് നീതികരിക്കാവുന്നതല്ലെന്നും പ്രതിഷേധ ജ്വാലയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

Read More: കരിപ്പൂര്‍: ‘പ്രതീക്ഷയുടെ റണ്‍വേ’യില്‍ വലിയ വിമാനങ്ങൾ ചിറക് വിരിക്കുമോ ?

മൊബൈൽ ഫോൺ വെളിച്ചത്തിൽ “സേവ് കരിപ്പൂർ’ എന്ന പ്ലക്കാര്ഡുമായാണ് ഒ ഐ സി സി പ്രതിഷേധ ജ്വാല നടത്തിയത്. മലപ്പുറം പാർലമെന്റ് മണ്ഡലം യൂത്ത് കൊണ്ഗ്രെസ്സ് പ്രസിഡണ്ട് റിയാസ് മുക്കോളി മാർച്ചു 3 മുതൽ നടത്തുന്ന അനിശ്ചിതകാല നിശാ ധർണ്ണയ്ക് ഐക്യാർഢ്യം പ്രഖ്യാപിച്ചാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

ഓ ഐ സി സി ജിദ്ദ റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ ആദ്യക്ഷം വഹിച്ചു. നവോദയ രക്ഷാധികാരി വി കെ റഹൂഫ്, ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ ഇക്ബാൽ പൊക്കുന്നു, തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ