മനാമ: കരിപ്പൂര്‍ എയര്‍പോര്‍ട്ടിനോടു കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അവഗണനക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിയാസ് മുക്കോളി നടത്തുന്ന നിശാ ധര്‍ണക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ഒഐസിസി ബഹ്‌റൈന്‍ മലപ്പുറം ജില്ല കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജു കല്ലുപുറം കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് ചെമ്പന്‍ ജലാല്‍ അധ്യക്ഷനായി. ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ഗ്ലോബല്‍ സെക്രട്ടറി വി.കെ.സെയ്താലി, രാമനാഥന്‍, ഗഫൂര്‍ ഉണ്ണികുളം, ബോബി പാറയില്‍, ഷൈനി കോശി, മനു മാത്യൂ, ജവാദ് വക്കം, ഇബ്രാഹിം അദ്ഹം, ജമാല്‍ കുറ്റിക്കാട്ടില്‍, ശിവശങ്കര പിള്ള, ജസ്റ്റിന്‍, രാഘവന്‍ കിഴിച്ചേരി, സല്‍മാനുല്‍ ഫാരിസ്, ബിജുബാല്‍, ഷബീര്‍ അഹമ്മദ്, നിസാര്‍ ,സുരേഷ് മുണ്ടൂര്‍ സംസാരിച്ചു. ജില്ലാ ജന. സെക്രട്ടറി അന്‍വര്‍ സ്വഗതവും മുഹമ്മദ് അലി നന്ദിയും പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook