റിയാദ്: റിയാദിലെ മലബാര്‍ ഏരിയാ കുടുംബങ്ങളുടെ സൗഹൃദ കൂട്ടയ്മയായ കളിവീട് റിയാദിന്‍റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ 69-ാമത് റിപ്പബ്ലിക് ദിനാഘോഷം വൈവിധ്യമാര്‍ന്ന കലാസാംസ്കാരിക പരിപാടികളോട് കൂടി ആഘോഷിച്ചു. മലാസിലെ ഭാരത്‌ ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷ പരിപാടികള്‍ ഡോ. ജൂലി ഉദ്ഘാടനം ചെയ്തു. ‘വര്‍ത്തമാനകാല ഇന്ത്യയും സ്ത്രീ സുരക്ഷയും’ എന്ന വിഷയത്തില്‍ ഇന്ത്യന്‍ എംബസി സ്കൂള്‍ ഹെഡ്മിസ്ട്രസ് മൈമൂന അബ്ബാസ് മുഖ്യപ്രഭാഷണം നടത്തി. ചീഫ് കോര്‍ഡിനേറ്റര്‍ ഷാജഹാന്‍ എടക്കര ‘അസഹിഷ്ണുതയുടെ കാലത്തില്‍ ഇന്ത്യന്‍ ദേശീയതയുടെ പ്രസക്തി’ എന്ന വിഷയത്തില്‍ സംസാരിച്ചു.

മുഹമ്മദാലി പാലോളിപറമ്പ്, സവാദ് വണ്ടൂര്‍, ഷമീര്‍ ബാബു, സജിന ഇബ്രാഹിം സുബ്ഹാന്‍, ചൂച്ചാസ് പെരിന്തല്‍മണ്ണ, അസ്കര്‍ കെല്‍ക്കോ, ഷഫ്നാസ് ചാവക്കാട്, ഷൌക്കത്ത് മക്കരപറമ്പ്, ഷമീര്‍ തിരൂര്‍ക്കാട്, മുസ്തഫ എടത്തനാട്ടുകര, ഷഹീര്‍ സൈദാലി, മുസ്തഫ എടക്കര, മജീദ്‌ മണ്ണാര്‍മല, ഷാനിര്‍ ബാബു, സൈദ് മീഞ്ചന്ത തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സുല്‍ഫിയ മുസ്തഫ അംഗങ്ങള്‍ക്ക് ഇന്ത്യന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

തുടര്‍ന്ന് കൂട്ടായ്മയിലെ കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ദേശഭക്തി ഗാനങ്ങളും, നൃത്തങ്ങളും, പ്രസംഗങ്ങളും സദസ്സിനു നവ്യാനുഭവം പകര്‍ന്നു നല്‍കി. ഇന്ത്യന്‍ റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ടു നടത്തിയ ക്വിസ് മൽസരത്തില്‍ തസ്നീം ഷഫ്നാസ് ഒന്നാം സ്ഥാനവും, ലീന ജാനിസ് രണ്ടാം സ്ഥാനവും, അല്‍ഫിയ മുസ്തഫ മൂന്നാം സ്ഥാനവും നേടി. സജിന്‍ നിഷാന്‍ അവതാരകനായിരുന്നു.

സകീര്‍ പുലാമന്തോള്‍, ഷാജഹാന്‍ അന്നിക്കര, മുഹമ്മദാലി തമ്പലക്കോടന്‍, നൌഫല്‍ എടക്കര, കബീര്‍ എടപ്പാള്‍, മഷ്ഹൂദ്, നവാസ് വെങ്കിട്ട, മനാഫ് കോഴിക്കോട് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വൈസ് പ്രസിഡന്റ് ബാബു എരവി മംഗലം അധ്യക്ഷത വഹിച്ച യോഗത്തില്‍ ജാനിസ്‌ പാലേമാട് സ്വാഗതവും, ഷഫ്നാസ് ചാവക്കാട് നന്ദിയും പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ