കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന മാതൃഭാഷാ പഠന പ്രവർത്തനങ്ങളുടെ ആരംഭം കുറിച്ചുകൊണ്ട് പ്രവേശനോത്സവം സംഘടിപ്പിക്കുന്നു. നാല് മേഖലകളിലായി മേഖലാ മാതൃഭാഷാ സമിതികളുടെ നേതൃത്വത്തിലാണ് പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്. ഓരോ മേഖലകളിലേയും മാതൃഭാഷാ പഠന പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തോടൊപ്പം കുട്ടികളവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികളും പ്രവേശനോത്സവത്തിന്റെ ഭാഗമായി നടക്കും.

അബുഹലീഫ മേഖലയിലെ പഠന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് പ്രവേശനോത്സവം ജൂൺ 15 വ്യാഴാഴ്ച വൈകീട്ട് 5 മണിക്ക് അബുഹലീഫ കല സെന്ററിൽ നടക്കും. ഫഹാഹീൽ മേഖലയിലെ പ്രവേശനോത്സവം ജൂൺ 16ന് വെള്ളിയാഴ്ച വൈകീട്ട് 4.30ന് മംഗഫ് കല സെന്ററിൽ നടക്കും. കുട്ടികളുടെ കലാ പരിപാടികൾക്ക് പുറമെ “മാജിക് ഷോ”യും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ഈ വർഷത്തെ മലയാളം ക്ലാസ്സുകളിൽ ചേർന്ന് പഠിക്കാൻ താൽപര്യമുള്ള വിദ്യാർത്ഥികളുടെ രക്ഷിതാക്കളും അധ്യാപകരായി സേവനം അനുഷ്ഠിക്കുവാൻ തയാറുള്ളവരും, ക്ലാസ്സുകൾക്കുള്ള സ്ഥലസൗകര്യം നൽകാൻ താൽപര്യമുള്ളവരും താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് . അബ്ബാസിയ- (97910261, 60383336, 24317875), സാൽമിയ-(66284396, 55484818 ), അബു ഹലീഫ- (51358822, 66097405), ഫഹാഹീൽ- (66628157, 60778686).

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook