പ്രഥമ കൈരളി ബഹ്‌റൈന്‍ എക്‌സലന്‍സ് അവാര്‍ഡ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്യും

പ്രമുഖ പ്രവാസി വ്യവസായി ഡോ. രവി പിള്ള അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. മികച്ച സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരവും ചടങ്ങില്‍ സമ്മാനിക്കും.

Pinarayi Vijayan, Kerala CM

മനാമ: മലയാളം കമ്മ്യൂണിക്കേഷന്‍ ലിമിറ്റഡിന്റെ പ്രഥമ കൈരളി ബഹ്‌റൈന്‍ എക്‌സലന്‍സ് അവാര്‍ഡ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്യും. വെള്ളിയാഴ്ച രാവിലെ 9.30ന് ഡിപ്ലൊമാറ്റ് റാഡിസണ്‍ ഹോട്ടലിലാണ് ചടങ്ങ്. ബഹ്‌റൈന്‍ വ്യവസായ വാണിജ്യ രംഗത്തെ പ്രഗത്ഭരെ ചടങ്ങില്‍ പുരസ്‌കാരം നല്‍കി ആദരിക്കും. പ്രമുഖ പ്രവാസി വ്യവസായി ഡോ. രവി പിള്ള അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. മികച്ച സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരവും ചടങ്ങില്‍ സമ്മാനിക്കും. പുരസ്‌കാര ജേതാക്കളെ ചടങ്ങില്‍ പ്രഖ്യാപിക്കും.

അവാര്‍ഡ് ദാന ചടങ്ങും ബിസനസ് മീറ്റും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസ് അധ്യക്ഷനാകും. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റേ, മലയാളം കമ്മ്യൂണിക്കേഷന്‍ ലിമിറ്റഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗം വി.കെ.അഷ്‌റഫ്, ഡോ. രവി പിള്ള, ഡോ. വര്‍ഗീസ് കുര്യന്‍ എന്നിവര്‍ സംബന്ധിക്കും.

ഗള്‍ഫ് രാജ്യങ്ങളിലെ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച മലയാളികള്‍ക്കുള്ള കൈരളിയുടെ പുരസ്‌കാരങ്ങള്‍ ഈയിടെ ദുബായില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തിരുന്നു. ബഹ്‌റൈനില്‍ ആദ്യമായാണ് കൈരളി ടിവി ഇത്തരം ഒരു അവാര്‍ഡ് ദാന ചടങ്ങ് സംഘടിപ്പിക്കുന്നത്.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Kairali bahrain excellence award will distribute pinarayi vijayan

Next Story
സംഘ്പരിവാര്‍ അജന്‍ഡ തിരിച്ചറിയുക: കേളി ബത്ത ഏരിയ സമ്മേളനം
The moderation of comments is automated and not cleared manually by malayalam.indianexpress.com