മനാമ: ബഹ്‌റൈനില്‍ വിവിധ തസ്തികകളില്‍ ഒഴിവ് വരുമ്പോള്‍ ആദ്യം പരിഗണിക്കുക സ്വദേശികളെ മാത്രമാണെന്ന് സിവില്‍ സര്‍വീസ് ബ്യൂറോ വ്യക്തമാക്കി. സ്വദേശികള്‍ ലഭ്യമല്ലെങ്കില്‍ മാത്രമേ വിദേശികള്‍ക്ക് അവസരം നല്‍കൂ.

സ്വദേശികളല്ലാത്തവര്‍ക്ക് വിവിധ മേഖലകളില്‍ തൊഴില്‍ നല്‍കുന്നതിനെ സിവില്‍ സര്‍വീസ് ബ്യൂറോ അംഗീകരിക്കുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. വിദേശികളെ സര്‍ക്കാര്‍ ജോലികളില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഇത് കരുത്തുപകരുമെന്ന് പ്രതീക്ഷിക്കുന്നതായി അവര്‍ അറിയിച്ചു.

തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ മാധ്യമങ്ങളില്‍ നല്‍കുന്നതിലും നിയന്ത്രണങ്ങള്‍ പാലിക്കും. സ്വദേശി അപേക്ഷകരെ കിട്ടാനില്ലാത്ത സാഹചര്യത്തില്‍ ഒഴിവുകള്‍ നികത്താന്‍ വിദേശ മാധ്യമങ്ങളില്‍ പരസ്യം നല്‍കി അര്‍ഹരെ നിയമിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ