റിയാദ്: രണ്ട് പതിറ്റാണ്ടിന്റെ പ്രവാസത്തിന് ശേഷം ജോബ് കുമ്പളങ്ങി സ്വദേശത്തേക്ക് മടങ്ങി. ജീവകാരുണ്യരംഗത്തും കേളിയുടെ മറ്റു സംഘടനാപ്രവർത്തനങ്ങളിലും തുടക്കം മുതൽ സജീവ സാന്നിധ്യമായിരുന്ന ജോബിന് സഹപ്രവർത്തകർ യാത്രയപ്പ് നൽകി. ന്യുസനയ്യ (എ) രക്ഷാധികാരി കൺവീനർ ബേബി നാരായണൻ അധ്യക്ഷത വഹിച്ചു. ഏരിയസെക്രട്ടറി സ്വാഗതം പറഞ്ഞു.

കേളി മുഖ്യരക്ഷാധികാരി ആക്ടിങ് കൺവീനർ ദസ്തഗീർ, കമ്മിറ്റി അഗം ബി.പി.രാജീവൻ, കേളി സെക്രട്ടറി ഷൗക്കത്ത്‌ നിലമ്പൂർ, വൈസ് പ്രസിഡന്റ് സുധാകരൻ കല്യാശ്ശേരി, ജോയിൻ സെക്രട്ടറി ഷമീർ കുന്നുമ്മൽ, കേന്ദ്ര കമ്മിറ്റി അംഗം പ്രഭാകരൻ, കുടുംബവേദി പ്രസിഡന്റ് സുരേഷ് ചന്ദ്രൻ, ന്യുസനയ്യ (ബി), രക്ഷാധികാരി കൺവീനർ നാരായണൻ കയ്യൂർ, ഏരിയ ആക്ടിങ് പ്രസിഡന്റ് മുരളി, ജോയിൻ സെക്രട്ടറി മോഹനൻ, ട്രഷറർ ജോർജ് വർഗീസ്, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ മനോഹരൻ, ചെല്ലപ്പൻ, യൂണിറ്റ് സെക്രട്ടറിമാരായ രാജു നീലകണ്ഠൻ (പവർഹൗസ്‌), കൃഷ്ണ കുമാർ (അറേഷ്), ബേബികുട്ടി (ലാസറുദ്ധി), മഹേഷ് കോടിയത്ത്‌ (ഗ്യാസ് ബക്കാല), വാട്ടർ ടാങ്ക് യൂണിറ്റിന് വേണ്ടി റഹിം എന്നിവരും, സ്നേഹേഷ്‌, നിസാർ മണ്ണഞ്ചേരി, ഫിറോസ്, എന്നിവരും ആശംസകർ നേർന്നു.

രക്ഷാധികാരി കമ്മിറ്റിക്കുവേണ്ടി കൺവീനർ ബേബി നാരായണൻ, ഏരിയാ കമ്മിറ്റിക്ക്‌ വേണ്ടി സെക്രട്ടറി സുരേഷ് കണ്ണപുരം എന്നിവർ ഉപഹാരങ്ങൾ കൈമാറി. ജോബ്‌ കുമ്പളങ്ങി നന്ദി പറഞ്ഞു. കഴിഞ്ഞ 20 വർഷമായി ന്യൂ സനയ്യ അൽ അറേഷ് കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ജോബ് കുമ്പളങ്ങി. കേളി ന്യൂ സനയ്യഏരിയാ ജോയിൻ സെക്രട്ടറി, രക്ഷാധികാരി കമ്മിറ്റി അംഗം, എന്നീ നിലകളിൽപ്രവർത്തിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ