ജിദ്ദ: യോഗയുടെയും, ആയുർവേദത്തിന്റെയും മഹത്വം സൗദി അറേബ്യയിൽ എത്തിച്ചതിന് രാജ്യം പത്മശ്രീ നൽകി ആദരിച്ച നൗഫ് അൽ മാർവായി ആയിരുന്നു ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന റിപ്പബ്ലിക്ക് ദിനാഘോഷത്തിലെ മുഖ്യ ശ്രദ്ധാ കേന്ദ്രം. ആദ്യമായാണ് ഒരു സൗദി പൗരക്ക് ഇന്ത്യയുടെ പരമോന്നത സിവിൽ ബഹുമതികളിൽ ഒന്നായ പത്മ പുരസ്കാരം ലഭിക്കുന്നത്.

അവധി ദിനമായതിനാൽ വലിയ ജനക്കൂട്ടമാണ് വെള്ളിയാഴ്ച കാലത്ത് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ എത്തിച്ചേർന്നത്. കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്​മാൻ ശൈഖ് പതാക ഉയർത്തിയ ശേഷം രാഷ്​ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം വായിച്ചു. കോൺസൽ ജനറലും, നൗഫ് അൽ മർവായിയും ചേർന്ന് ആഘോഷത്തിന്റെ ഭാഗമായുള്ള കേക്ക് മുറിച്ചു. ഡപ്യൂട്ടി കോൺസൽ ജനറൽ ഷാഹിദ് ആലം, എംബസി ഉദ്യോഗസ്ഥർ, ജിദ്ദയിലെ ഇന്ത്യൻ സമൂഹത്തിന്റെ വിവിധ തുറകളിലെ നേതാക്കൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ