ജിദ്ദ: ജിദ്ദ നവോദയ “കേരള ബജറ്റും പ്രവാസിയും” എന്ന വിഷയത്തില്‍ സെമിനാറും, ബാഹ്യ ഇടപെടലുകള്‍ കൊണ്ട് തകര്‍ന്നു പോയികൊണ്ടിരിക്കുന്ന കാലിക്കറ്റ് എയര്‍പോർട്ടിന് ഐക്യദാർഢ്യ പ്രഖ്യാപനവും സംഘടിപ്പിച്ചു. നവോദയ പ്രസിഡന്‍റ് ഷിബു തിരുവനന്തപുരം അധ്യക്ഷത വഹിച്ച ചടങ്ങില്‍ നവോദയ ആക്ടിങ് സെക്രട്ടറി ഫിറോസ്‌ മുഴുപ്പിലങ്ങാട് സ്വാഗതവും നവോദയ ഷറഫിയ ഏരിയ പ്രസിഡന്‍റ് സലിം ഒറ്റപ്പാലം നന്ദിയും പറഞ്ഞു. ഷറഫിയ ഏരിയ സെക്രട്ടറി റഫീക്ക് പത്തനാപുരം അഭിവാദ്യങ്ങൾ അര്‍പ്പിച്ചു.

സമസ്ത മേഖലകളെയും വേണ്ടരീതിയില്‍ സമീപിച്ചുകൊണ്ട് ഡോ. തോമസ്‌ ഐസക്ക് അവതരിപ്പിച്ച 2017-2018 കേരള ബജറ്റ് പ്രവാസികളുടെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള പ്രവാസി സംഘം വൈസ് പ്രസിഡന്‍റ് എം.സി.അബു പറഞ്ഞു.
jeddah navodhaya, seminar

ജിദ്ദ നവോദയ രക്ഷാധികാരി വി.കെ.റൗഫ് സെമിനാര്‍ വിഷയവതരണവും കാലിക്കറ്റ് എയര്‍പോർട്ടിന് ഐക്യദാർഢ്യവും രേഖപ്പെടുത്തി. യോഗത്തില്‍ പങ്കെടുത്ത ഒഐസിസി. കെ.എം.ശരീഫ് കുഞ്ഞ്, കെഎംസിസി നസീര്‍ വാവകുഞ്ഞു, ന്യൂ എയ്ജ് ജിദ്ദ പി.പി.റഹീം, ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് പി.എം.മായിൻകുട്ടി (മലയാളം ന്യൂസ്), വെല്‍ഫെയര്‍ പാര്‍ട്ടി ഇസ്മായില്‍ കല്ലായി തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തുകൊണ്ട് കേരള ബജറ്റിനെ മുക്തകണ്ടം പ്രശംസിച്ചു. കാലിക്കറ്റ് എയര്‍പോര്‍ട്ട് നിലനിര്‍ത്തുവാന്‍ എല്ലാ പ്രവാസികളും കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ തോളോട് തോള്‍ ചേര്‍ന്ന് നിന്നു കൊണ്ട് പ്രവര്‍ത്തിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത എല്ലാവരും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ