ജിദ്ദ: ലോക തൊഴിലാളിദിനത്തിന്റെ ഭാഗമായി ജിദ്ദ നവോദയ മെയ്‌ ദിനം ആചരിച്ചു. ലോക മുതലാളിത്ത രാഷ്ട്രങ്ങളില്‍ പോലും തൊഴിലാളി പ്രസ്ഥാനങ്ങള്‍ ശക്തിപ്രാപിച്ചുവരുന്ന ഒരു കാഴ്ചയാണ് കാണാന്‍ കഴിയുന്നത് എന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ച നവോദയ രക്ഷാധികാരി വി.കെ.റൗഫ് പറഞ്ഞു.

അല്‍ റയാന്‍ പോളിക്ലിനിക്ക് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ നവോദയ പ്രസിഡന്റ് ഷിബു തിരുവനന്തപുരം അധ്യക്ഷത വഹിച്ചു. യോഗത്തിന് ജനറല്‍ സെക്രട്ടറി നവാസ് വെമ്പായം സ്വാഗതവും ഷറഫിയ ഏരിയ പ്രസിഡന്റ് സലിം ഒറ്റപ്പാലം നന്ദിയും പറഞ്ഞു. നവോദയ ജീവകാരുണ്യ സെക്രട്ടറി ഫിറോസ് മുഴുപ്പിലങ്ങാട് അനുശോചനവും ഷറഫിയ ഏരിയ സെക്രടറി റഫീക്ക് പത്തനാപുരം, മോഹസിന്‍ എന്നിവര്‍ കവിതാലാപനവും നടത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ