ജിദ്ദ: ജിദ്ദ നവോദയ കഴിഞ്ഞ അഞ്ചുമാസമായി നടത്തിവന്ന നോര്‍ക്ക കാര്‍ഡ് അംഗത്വ ക്യാംപയിനിന്‍റെ ഫലമായി നോര്‍ക്ക റൂട്സ് അനുവദിച്ച ആദ്യ 600 കാര്‍ഡുകളുടെ വിതരണ ഉദ്ഘാടനം അല്‍ റയാന്‍ പോളിക്ലിനിക്ക് ഓഡിറ്റോറിയത്തില്‍വച്ച് നടന്നു. അയ്യായിരത്തോളം അപ്ലിക്കേഷന്‍ കഴിഞ്ഞ അഞ്ചുമാസത്തിനുള്ളില്‍ നവോദയ വഴി സ്വീകരിച്ചതായി സെക്രട്ടറി ജഗന്നാഥന്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു കൊണ്ട് പറഞ്ഞു.

നവോദയ ജീവകാരുണ്യ കണ്‍വീനര്‍ ഫിറോസ് മുഴുപ്പിലങ്ങാട്, വൈസ് പ്രസിഡന്റ് സി.എം. അബ്ദുള്‍ റഹ്മാന്‍ എന്നിവര്‍ യോഗത്തിന് അഭിവാദ്യം അര്‍പ്പിച്ചു. ഷറഫിയ ഏരിയ പ്രസിഡന്റ് സലിം ഒറ്റപ്പാലം നന്ദിയും പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ