ജിദ്ദ: വാഹനാപകടത്തിൽ മരിച്ച ഫൈസലിന്റെ കുടുംബത്തിന് നവോദയയുടെ കുടുംബ സുരക്ഷാ ഫണ്ടിൽ നിന്നും പ്രവാസി സംഘം മലപ്പുറം ജില്ലാ കമ്മിറ്റി മെംബറും എസി മെംബറുമായ അലവി, ജിദ്ദ നവോദയ ട്രഷറർ മജീദ് കോഴിക്കോട് എന്നിവർ ധനസഹായം കൈമാറി. ചടങ്ങിൽ പ്രവാസി സംഘം പഞ്ചായത്ത് സെകട്രി മുനവ്വർ, മക്ക ഏരിയ ട്രഷറർ ബഷീർ നിലംബൂർ, മുഹമ്മദ് ഒളവട്ടൂർ, അലവിക്കുട്ടി നിലംബൂർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

മലപ്പുറം വി.കെ പടി പുള്ളിശ്ശേരി അബ്ദുറഹ്മാൻ മകൻ മുഹമ്മദ് ഫൈസൽ ജിദ്ദയിലുണ്ടായ വാഹനാപകടത്തിലാണ് കൊല്ലപ്പെട്ടത്. ഫൈസലിന്റെ വാഹനം അൽ കുമ്രായിൽ ട്രക്കിന്റെ പിറകിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ