ജിദ്ദ: ജിദ്ദ നവോദയ കേരള പിറവിയുടെ അറുപതാം വാര്‍ഷികം “കേരളിയം 2017 മെഗാഷോ” അല്‍ ലയാലി ഓഡിറ്റോറിയത്തില്‍ അരങ്ങേറി. വര്‍ണ്ണാഭമായ ചടങ്ങ് “മലയാളം ന്യൂസ്‌”എഡിറ്റര്‍ മുസാഫിര്‍ ഉദ്ഘാടനം ചെയ്തു. നവോദയ പ്രസിഡന്റ് ഷിബു തിരുവനന്തപുരം അധ്യക്ഷത വഹിച്ചു. നവോദയ രക്ഷാധികാരി വി.കെ. റൗഫ്, ന്യൂ ഏജ് ഇന്ത്യ സിക്രട്ടറി റഹീം, സമീക്ഷ ചെയര്‍മാന്‍ ഗോപി നെടുങ്ങാടി, ആക്ടിംഗ് ട്രഷറര്‍ സലാഹുദ്ധിന്‍ കോണിചിറ, കുടുംബവേദി കണ്‍വീനര്‍ ജുമൈല അബു നവോദയ ജനറല്‍ സെക്രട്ടറി നവാസ് വെമ്പായം കലാവേദി കണ്‍വീനര്‍ അര്‍ഷാദ് ഫറോക്ക് എന്നിവർ പ്രസംഗിച്ചു.

നവോദയ കുടുംബവേദി പ്രവര്‍ത്തകര്‍ അണിയിച്ചൊരുക്കിയ സ്വാഗത ഗാനത്തോടെ തുടങ്ങിയ മെഗാഷോയില്‍ ജിദ്ദയിലെ നൃത്താധ്യപകമാരായ പുഷ്പ സുരേഷ്, ഷെല്‍നാ വിജയ്‌, പ്രസീദ മനോജ്‌ എന്നിവര്‍ അണിയിച്ചൊരുക്കിയ വിവിധങ്ങളായ നൃത്തനൃത്യങ്ങളും, സംഗീത നിശയും അരങ്ങേറി. ആഷിമോൾ, നിതാ റഹ്‌മാൻ, മിര്‍ഷാ ഷെരീഫ്, ധന്യ പ്രശാന്ത്‌, ഹക്ക് തിരൂരങ്ങാടി തുടങ്ങിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു.

കേരളത്തിന്‍റെ തനതു വസ്തുക്കൾ കൊണ്ട് നടത്തിയ കരകൌശല പ്രദര്‍ശനം, നവോദയ പ്രവര്‍ത്തകര്‍ നടത്തിയ നാടന്‍ തട്ടുകട എന്നിവ മെഗാഷോയുടെ പ്രധാന ആകർഷണങ്ങളായി.

ജിദ്ദയിലെ കുടുംബിനികള്‍ക്കായി നടത്തിയ പായസ മത്സരത്തില്‍ നാൽപ്പതിനു മുകളില്‍ മത്സരാർത്ഥികൾ പങ്കെടുത്തു. മത്സരത്തില്‍ നുറുന്നിസ ബാവ ഒന്നാംസ്ഥാനവും സാബിറ അബ്ദുള്‍ മജീദ്‌ രണ്ടാംസ്ഥാനവും ഷാജിദ അന്‍വര്‍ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും പ്രോത്സാഹന സമ്മാനങ്ങളും നല്‍കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ