ജിദ്ദ: മലപ്പുറം വികെ പടി അബ്ദുറഹിമാൻ, അസ്മാബി ദമ്പതികളുടെ മകൻ ഫൈസൽ (28) വാഹനാപകടത്തിൽ മിച്ചു. ജിദ്ദയിൽ സെയിൽസ്‌മാൻ ആയി ജോലി നോക്കിയിരുന്ന ഫൈസലിന്റെ വാഹനം ട്രക്കിനു പിറകിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. ഭാര്യ ഷിബിന. രണ്ടു മാസം മുമ്പാണ് വിവാഹം കഴിഞ്ഞു ഫൈസൽ ജിദ്ദയിൽ എത്തിയത്.

പിതാവ് ജിദ്ദയിൽ ബാബ് മക്കയിൽ ടൈലർ ആയി ജോലി ചെയ്യുന്നു. മൃതദേഹം ഇവിടെ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. പിതാവ് അബ്ദുറഹ്മാൻ നവോദയ ബാബമക്ക യൂണിറ്റ് എക്സിക്യൂട്ടീവ് അംഗമാണ്. നവോദയ ആക്ടിങ് ജനറൽ സെക്രട്ടറി ഫിറോസ് മുഴപ്പിലങ്ങാട് മഹാജർ ആശുപത്രിയിൽ സഹായത്തിനുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ