ജിദ്ദ: ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ നടന്ന രാജ്യത്തിന്റെ 69-ാമത് റിപ്പബ്ലിക് ദിനാഘോഷം വർണ്ണശബളമായ ഡിസ്‌പ്ലെകളും, ഭാരതത്തിലെ വിവിധ നൃത്ത രൂപങ്ങളും, സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ശ്രദ്ധേയ ഏടുകളുടെ പുനരാവിഷ്കാരവും കൊണ്ട് ശ്രദ്ധേയമായി.

കോൺസൽ ജനറൽ നൂർ റഹ്‌മാൻ ഷേയ്ക്ക് ആഘോഷ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഡോ. നസ്‌നീൻ ഷെയ്ഖ്, ഡപ്യൂട്ടി കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം, ഡോ. ഷക്കീല ഷാഹിദ് ആലം, സ്‌കൂൾ മാനേജിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ആസിഫ് റമീസ്, സ്‌കൂൾ മാനേജിങ് കമ്മിറ്റി അംഗങ്ങൾ, സ്‌കൂൾ പ്രതിനിധികൾ, ജിദ്ദ ഇന്ത്യൻ സമൂഹത്തിലെ വിവിധ തുറകളിലെ പ്രമുഖരും ആഘോഷ ചടങ്ങിൽ പങ്കെടുത്തു. കോൺസൽ ജനറൽ ദേശീയ പതാക ഉയർത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ