ജിദ്ദ: ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം വാര്‍ഷിക ജനറല്‍ ബോഡി യോഗം ഷറഫിയ്യ ഇംപാല ഗാര്‍ഡനില്‍ ചേര്‍ന്നു. പുതിയ ഭാരവാഹികളായി ഹസന്‍ ചെറൂപ്പ (സൗദി ഗസറ്റ്) – പ്രസിഡന്റ് (സൗദി ഗസറ്റ്), നിഷാദ് അമീന്‍- ജനറല്‍ സെക്രട്ടറി (ഗള്‍ഫ് തേജസ്), ജലീല്‍ കണ്ണമംഗലം- ട്രഷറര്‍ (ഏഷ്യാനെറ്റ് ന്യൂസ്), ഷരീഫ് സാഗര്‍- വൈസ് പ്രസിഡന്റ് (മിഡിലീസ്റ്റ് ചന്ദ്രിക), ജിഹാദുദ്ദീന്‍ അരീക്കാടന്‍- സെക്രട്ടറി (സിറാജ്) എന്നിവരെ തിരഞ്ഞെടുത്തു. മീഡിയ ഫോറം സ്ഥാപക കണ്‍വീനറും മുന്‍ ജനറല്‍ സെക്രട്ടറിയുമായ അബ്ദുര്‍റഹ്മാന്‍ വണ്ടൂര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡന്റ് പി.എം.മായിന്‍കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സാദിഖലി തുവ്വൂര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറർ സുല്‍ഫിക്കര്‍ ഒതായി സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സി.കെ.ശാക്കിര്‍, കെ.ടി.എ മുനീര്‍, മുഹമ്മദ് സുഹൈബ്, സി.കെ.മൊറയൂര്‍, കബീര്‍ കൊണ്ടോട്ടി, സിറാജുദ്ദീന്‍, നാസര്‍ കാരക്കുന്ന്, ബിജുരാജ് തുടങ്ങിയവര്‍ സംസാരിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ