ജിദ്ദ: നഗരത്തിന്റെ ഹരിതാഭ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജിദ്ദ സിറ്റി മുൻസിപ്പാലിറ്റി ആരംഭിച്ച “ജിദ്ദയുടെ പച്ചപ്പ് ഞങ്ങളുടെ കൈകളിൽ” എന്ന ക്യാപ്‌ഷനിലുള്ള ക്യാംപെയിന് മികച്ച പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. സൗദി അസോസിയേഷൻ ഫോർ കൾച്ചറൽ ആന്റ് ആർട്സ് എന്ന സന്നദ്ധ സംഘടനാ ഈ ക്യാംപെയിനിൽ സജീവമായി പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചു.

സാമൂഹ്യ സേവന രംഗത്ത് സന്നദ്ധ പ്രവർത്തകരായ വോളന്റിയർമാരുടെയും, പൊതു, സ്വാകാര്യ മേഖലാ സ്ഥാപങ്ങളുടെയും പങ്കാളിത്തം വർദ്ധിപ്പിക്കുക കൂടി ഈ ക്യാംപെയിന്റെ ലക്ഷ്യമാണെന്ന് ജിദ്ദ മുൻസിപ്പാലിറ്റി സോഷ്യൽ സർവീസസ് ഡയറക്ടർ മുഹമ്മദ് ബിൻ അൽ യാമി അറിയിച്ചു. മുപ്പതോളം പൊതു, സ്വകാര്യ സംരംഭകരും, സെലിബ്രിറ്റികളും, സമൂഹത്തിലെ വിവിധ തുറകളിലുള്ള നേതാക്കളും, നഗരത്തിലെ വിവിധ പൊതു പാർക്കുകളും ഈ ക്യാംപെയിനിൽ പങ്കെടുക്കുന്നുണ്ട്.

അസോസിയേഷൻ സാമൂഹിക ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിന് നൽകുന്ന മുൻഗണനക്ക് ഉള്ള ഉദാഹരണമാണ് ജിദ്ദയുടെ ഹരിതാഭ വർദ്ധിപ്പിക്കാനുള്ള ഈ ക്യാംപെയിനിൽ തങ്ങൾ പങ്കെടുക്കുന്നതെന്ന് ക്യാംപെയിന്റെ ഭാഗമായുള്ള വൃക്ഷത്തൈകൾ വെച്ച് പിടിപ്പിക്കുന്നതിന്റെ ഉദ്ഘാടനം നിർവഹിച്ച് കൊണ്ട് സൗദി അസോസിയേഷൻ ഫോർ കൾച്ചറൽ ആന്റ് ആർട്സ് ഡയറക്ടർ ഉമർ അൽ ജാസർ പറഞ്ഞു.

വാർത്ത: നാസർ കാരക്കുന്ന്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ