റിയാദ്: കൊടും തണുപ്പിനെ അവഗണിച്ചും ജനദ്രിയ ഉത്സവത്തിന് അപ്രതീക്ഷിതമായ സന്ദര്‍ശകപ്രവാഹം. വാരാന്ത്യമായതോടെ ജനത്തിരക്ക് മൂലം ഉത്സവം അതിന്റെ പാരമ്യത്തിലെത്തി. സൗദിക്ക് പുറമെ ഗള്‍ഫിലെ പ്രമുഖര്‍ കലാസാംസ്കാരിക പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം സല്മാന് രാജാവ് പങ്കെടുത്ത സൗദി പരമ്പാരഗതനൃത്തം അര്‍ദ അരങ്ങേറി. ഉത്സവ ഗ്രാമത്തിലെ സ്ഥിരംവേദിയായ സ്പോട്സ് കോംപ്ലെക്സിലാണ് അര്‍ദ അരങ്ങേറിയത്. കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ നായിഫ്, റിയാദ് അമീര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ ബന്ദര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങിനെത്തിയിരുന്നു.