കുവൈത്ത് സിറ്റി: പ്രവാസ ജീവിതം മതിയാക്കുന്ന ഇന്ത്യന്‍ ഇസ്‌ലാഹി സെന്‍റര്‍ കേന്ദ്ര ഖുര്‍ആന്‍ ആൻഡ് ഹദീസ് ലേണിങ് സ്കൂള്‍ (ഖ്യു.എച്ച്.എല്‍.എസ്) സെക്രട്ടറിയും മെഹ്ബൂല യൂണിറ്റ് പ്രസിഡന്‍റുമായ ഹാരിസ് മങ്കടയ്ക്ക് ഇന്ത്യന്‍ ഇസ്‌ലാഹി സെന്‍റര്‍ കേന്ദ്ര കമ്മിറ്റി യാത്രയയപ്പ് നല്‍കി. കേരള നദ്വത്തുല്‍ മുജാഹിദീന്‍ (കെഎന്‍എം) സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി എ.അസ്ഗറലി നദ്വി, സെക്രട്ടറി എം.അബ്ദുറഹിമാന്‍ സലഫി എന്നിവര്‍ ഐഐസിയുടെ ഉപഹാരം ഹാരിസ് മങ്കടയ്ക്ക് നല്‍കി.

ഇന്ത്യന്‍ ഇസ്‌ലാഹി സെന്‍റര്‍ കേന്ദ്ര ഖ്യു.എല്‍.എസ്, ഫൈന്‍ആര്‍ട്സ് എന്നീ വകുപ്പുകളുടെ സെക്രട്ടറി, അബൂഹലീഫ, അബ്ബാസിയ ശാഖകളുടെ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. മങ്കട കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറായ ഹാരിസ് കുവൈത്തില്‍ നാസര്‍ സ്പോട്സ് കമ്പനിയിലെ ഡിപാര്‍ട്ട്മെന്‍റ് സീനിയര്‍ സൂപ്രവൈസറായിരുന്നു.

സംഗമത്തില്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്‍റര്‍ പ്രസിഡന്‍റ് എം.ടി.മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.എന്‍.എം സംസ്ഥാന സെക്രട്ടറി എം. അബ്ദുറഹിമാന്‍ സലഫി ഐ.ഐ.സി ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് കൊടുവള്ളി, ഉപദേശക സമിതി ചെയര്‍മാന്‍ ഇബ്രാഹിം കുട്ടി സലഫി, വൈസ് പ്രസിഡന്‍റുമാരായ അബ്ദുറഹിമാന്‍ അടക്കാനി, വി.എ മൊയ്തുണ്ണി, ജോ. സെക്രട്ടറി എന്‍ജി. അന്‍വര്‍ സാദത്ത് എന്നിവര്‍ പങ്കെടുത്തു.

വിജ്ഞാനവിനോദ സംഗമം
കുവൈത്ത് സിറ്റി: കേരള പ്രവാസി വെൽഫെയർ അസ്സോസ്സിയേഷൻ (KPWA) 2017 മെയ്‌ 18-19നു കബദിൽ കുവൈത്ത്‌ മലയാളികൾക്കായി വിജ്ഞാനവിനോദ സംഗമം സംഘടിപ്പിക്കുന്നു. പ്രവാസലോകത്തെ വിഷയങ്ങളിൽ ക്ലാസുകൾ ശ്രവിക്കാനും നോർക്ക/ക്ഷേമനിധി രെജിസ്റ്റ്രേഷൻ/ നോർക്ക പദ്ധതികളെ കുറിച്ച്‌ വിശദീകരണം എന്നിവയും ഉണ്ടായിരിക്കും. അധ്വാനിക്കുന്ന സമ്പത്ത്‌ സംരക്ഷിച്ച്‌ വെക്കുവാൻ പ്രവാസിയെ പ്രാപ്തരാക്കുന്ന “എങ്ങനെ എനിക്കും ഒരു സംരംഭകനാവാം” എന്ന പരിശീലന കളരിയും” വായനയുടെ ലോകത്തേക്ക്‌ തിരിച്ച്‌ പോകാൻ “വായനശാലയും” കൂടെ പ്രവാസിയുടെ ജീവിതത്തിന്റെ നേർക്കാഴ്ചയെ ദൃശ്യമാക്കിയ മുനീർ അഹമദിന്റെ മുഹാജിർ, അണുകുടുംബജീവിതത്തിന്റെ പോരായ്മകളിലൂടെ വഴികാട്ടുന്ന അക്ബർ കുളത്തുപ്പുഴയുടെ Be Positive എന്നീ ടെലിഫിലിമുകളുടെ പ്രദർശ്ശനവും അതിന്റെ പിന്നണിയിൽ പ്രവർത്തി പ്രവാസി കലാകാരന്മാരെ പരിചയപ്പെടാൻ അവസരവും ഉണ്ടാകും.

യാത്രാ സൗകര്യവും ഭക്ഷണവും ഉണ്ടായിരിക്കും. 18നു വൈകീട്ട്‌ 6:00 മണിക്ക്‌ ക്യാമ്പ്‌ ആരംഭിക്കും എങ്കിലും 18നും 19നും രണ്ട്‌ ദിവസം ചേർത്തും പങ്കെടുക്കാവുന്നതാണു എന്നും 19നു രാവിലെ വരുന്നവർക്ക്‌ മുൻകൂർ അറിയിച്ചാൽ വാഹനസൗകര്യം ഏർപ്പാടാക്കും എന്നും KPWA ഭാരവാഹികൾ അറിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:
മുബാറക്ക്‌ കാമ്പ്രത്ത്‌ 66387619, റെജി ചിറയത്‌ 99670734, അനിൽ ആനാട്‌ 50605767 , സെബാസ്റ്റ്യൻ വതുക്കാടൻ 99163248, സൂസൻ മാത്യു 66542556, രവി പാങോട്‌ 50424255, വനജ രാജൻ 50379398, സലീം കൊടുവള്ളി 66340634, റഫീക്ക്‌ 55682771

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ