റിയാദ്: തീൻമേശ മുതൽ മരണക്കിടക്ക വരെ ഫാഷിസം ഇടപെട്ടുകൊണ്ടിരിക്കുമ്പോൾ അനൈക്യങ്ങൾ ഒഴിവാക്കി ഒറ്റക്കെട്ടായി നിന്നുകൊണ്ട് ബാലറ്റുകൾ ഭിന്നിച്ചു പോവാതെ ഫാഷിസത്തെ തുരത്താനുള്ള യുക്തിഭദ്രമായ സമീപനങ്ങൾ സ്വീകരിക്കാൻ മതേതരപ്രസ്ഥാനങ്ങൾ തയ്യാറാവണമെന്ന് ബത്ഹ ഇസ്‌ലാഹി സെന്റർ പ്രവർത്തക സംഗമം അഭ്യർത്ഥിച്ചു. ‘ഇസ്‌ലാം മാനവിക ഐക്യത്തിന്; സമാധാനത്തിനു’ സൗദി ദേശീയ ക്യാംപയിന്റെ ഭാഗമായി നടന്ന സംഗമം ആർഐസിസി എജ്യുക്കേഷൻ വിങ് ചെയർമാൻ മൊയ്തു അരൂർ ഉദ്ഘാടനം ചെയ്തു. നൗഷാദ് പെരിങ്ങോട്ടുകര അധ്യക്ഷത വഹിച്ചു. അബ്ദുൽമജീദ് എ.കെ., അബ്ദുല്ല വടകര, സജീർ മാഹി, അബ്ദുസ്സമദ് പട്ടാമ്പി, മഅറൂഫ് മുല്ലശ്ശേരി, ഷഹീർ കൊളപ്പുറം എന്നിവർ ചർച്ചയിൽ പങ്കെടുത്തു. യാസർ അറഫാത്ത് പ്രമേയം അവതരിപ്പിച്ചു. നബീൽ പയ്യോളി, അബ്ദുശഹീദ് ഫാറൂഖി എന്നിവർ ക്ലാസ്സെടുത്തു. ബഷീർ കുപ്പോടൻ സ്വാഗതവും റിയാസ് ചൂരിയോട് നന്ദിയും പറഞ്ഞു.

ബത്ഹ ഇസ്‌ലാഹി സെന്ററിന്റെ പുതിയ ഭാരവാഹികളായി നൗഷാദ് പെരിങ്ങോട്ടുകര (പ്രസിഡന്റ്), ബഷീർ കുപ്പോടൻ (ജനറൽ സിക്രട്ടറി), മഅറൂഫ് മുല്ലശ്ശേരി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. വിവിധ വകുപ്പ് ചെയർമാൻ, കൺവീനർമാരായി സമീർ കല്ലായി, റിയാസ് ചൂരിയോട് (ദഅവ), സജീർ മാഹി, നൂറുദ്ധീൻ തളിപ്പറമ്പ് (നിച്ച് ഓഫ് ട്രൂത്ത്), അബ്ദുല്ല വടകര, അജ്മൽ കള്ളിയൻ (ക്യൂ. എച്ച്. എൽ. സി.), അബ്ദുൽമജീദ് എ.കെ., ഫത്തഹുദ്ധീൻ കൊല്ലം (പുണ്യം കാരുണ്യ പദ്ധതി), അബ്ദുസ്സമദ് പട്ടാമ്പി, ആസിഫ് നിലമ്പൂർ (ക്രിയേറ്റിവ് ഫോറം), ഷഹീർ കൊളപ്പുറം, റിയാദ് റഹ്‌മാൻ (ഐ.ടി.), മഅറൂഫ് മുല്ലശ്ശേരി, അബ്ദുൽ അസീസ് അരൂർ (ഫൈനാൻസ്) എന്നിവരെ തിരെഞ്ഞെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ