ദുബായ്: ഇറാനില്‍ ഭൂകമ്പമുണ്ടായതിനെത്തുടര്‍ന്ന് ഗള്‍ഫ് മേഖലയിലുടനീളം പ്രകമ്പനം. യുഎഇയില്‍ ദുബായ്, ഷാര്‍ജ, അജ്മാന്‍, അബുദാബി എന്നിവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു.
തെക്കന്‍ ഇറാനിലെ തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസിലെ ഖേഷം ദ്വീപാണു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. യുഎഇക്കടുത്ത് സ്ഥിതിചെയ്യുന്നതാണ് ഈ മേഖല. 47 കിലോ മീറ്റർ ആഴത്തിലാണു ഭൂകമ്പമുണ്ടായത്.
Read Also: റിയാദിന്റെ മുഖച്ഛായ മാറ്റാൻ മെട്രോ; ആദ്യഘട്ട സര്‍വീസ് ജൂണില്‍
ഖേഷം ദ്വീപില്‍ ഇന്നു വൈകിട്ടു നാലരയോടെ റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ വെബ്സൈറ്റ് സ്ഥിരീകരിച്ചു.ഇക്കാര്യം യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രവും വ്യക്തമാക്കി.
A 5.7 Magnitude Earthquake on Richter scale is recorded in South of Iran at 16:30, 2020-02-16 “UAE time” According to the NCM “National Seismic Network, Slightly felt by residents without any effect.
— المركز الوطني للأرصاد (@NCMS_media) February 16, 2020
ചെറിയതോതില്‍ ഭൂചലനം അനുഭവപ്പെട്ടതായും നാശനഷ്ടങ്ങളൊന്നുമില്ലെന്നും യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.ദുബായില്‍ ദെയ്‌രയിലും ടെകോമിലും പ്രകമ്പനം അനുഭവപ്പെട്ടുവെന്നു പ്രദേശവാസികളില്‍നിന്നു ലഭിച്ചതായി ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.