റിയാദ്: സൗദിയിൽ വിദേശിയുടെ താമസ രേഖയായ ഇഖാമയോ, പാസ്പോർട്ടോ നഷ്ടപ്പെട്ടാൽ 24 മണിക്കൂറിനകം വിവരമറിയിക്കണമെന്ന് പാസ്പോർട്ട് ഡയറക്ടറേറ്റ് അറിയിച്ചു. നിശ്ചിത സമയത്തിനുള്ളിൽ വിവരം പാസ്പോർട്ട് വിഭാഗത്തെ അറിയിച്ചില്ലെങ്കിൽ പിഴ ഈടാക്കുമെന്ന് അറിയിപ്പിൽ പറയുന്നു. 1000 റിയാൽ മുതൽ 3000 റിയാൽ വരെയാണ് പിഴ.
ഇഖാമ കാലാവധി തീരും മുമ്പേ സൗദി പാസ്പോർട്ട് വിഭാഗത്തിന്റെ ഓൺലൈൻ സേവനമായ അബ്ശിർ വഴിയോ മുഖീം വഴിയോ പുതുക്കണം. അല്ലാത്തവർക്ക് ആദ്യ തവണ 500 റിയാലും ആവർത്തിച്ചാൽ ഇരട്ടി തുകയും ഈടാക്കും.