റിയാദ്: ഇരുപത്തി അഞ്ചോ അതിൽ കൂടുതലോ വിദേശ തൊഴിലാളികളുള്ള സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് റസിഡന്റ് പെർമിറ്റ് (ഇഖാമ) പുതുക്കി നൽകുന്നതിന് ഗ്രൂപ്പ് ഇൻഷുറൻസ് പോളിസി നിർബന്ധമാക്കി. അതേസമയം, ഇരുപത്തഞ്ചിൽ താഴെ തൊഴിലാളികൾക്കുള്ള സ്ഥാപനങ്ങൾക്ക് വ്യക്തിഗത ഇൻഷുറൻസിൽ സേവനം ലഭ്യമാകുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
