റിയാദ്: മൂന്നാഴ്ചയിലായി തകരാറിലായിരുന്ന സൗദി തെഴിൽ മന്ത്രാലയത്തിന്റെ ഓൺലൈൻ സേവനങ്ങൾ പുനരാരംഭിച്ചു. ഈ കാരണത്താൽ താമസ രേഖ (ഇഖാമ) പുതുക്കാൻ കഴിയാത്തവരിൽ നിന്ന് പിഴ ഈടാക്കില്ലെന്ന് തൊഴിൽ മന്ത്രാലയത്തെ ഉദ്ധരിച്ച് കിഴക്കൻ പ്രവിശ്യ ചേംബർ പ്രധിനിധി എൻജിനീയർ നഈം അൽ മുത്തവ്വഹ് പറഞ്ഞു. രാജ്യത്തെ കച്ചവടക്കാരും സ്ഥാപന ഉടമകളുടെയും അഭ്യർത്ഥന മാനിച്ചാണ് പിഴ ഇളവ് ചെയ്യുന്നതെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കിയതായി അദ്ദേഹം പറഞ്ഞു.

തൊഴിൽ മന്ത്രാലയം ഉൾപ്പടെ സൗദിയിലെ വിവിധ സർക്കാർ സേവനങ്ങളുടെയും ഓൺലൈൻ സേവനങ്ങൾ ദിവസങ്ങളായി തകരാറിലായിരുന്നു. ഓൺലൈൻ സേവനം കഴിഞ്ഞ മൂന്നാഴ്ചയായി നിലച്ചത് കാരണം വാണിജ്യസ്ഥാപനങ്ങളും, നിർമാണ കമ്പനികളുമുൾപ്പടെയുള്ള മേഖലകളിലും തൊഴിലുടമകൾക്ക് വലിയ തുക നഷ്‌ടം സംഭവിക്കുമായിരുന്നു. എന്നാൽ തൊഴിൽ മന്ത്രാലയത്തിന്റെ ഈ തീരുമാനത്തിൽ വലിയ ആശ്വാസത്തിലാണ്‌ തൊഴിലുടമകൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook