റിയാദ്: ലോക വനിതാ ദിനത്തോടനുബന്ധിച്ച് റിയാദിലെ ഹാര-സഫ മക്ക പോളിക്ലിനിക്കിലെ ഡോക്ടർമാരും നഴ്‌സുമാരും ചേർന്ന് സംഘടിപ്പിച്ച ലഘു നാടകം ശ്രദ്ധേയമായി. “ധീരതയോടെ മാറ്റത്തിന്” എന്ന തല വാചകത്തിൽ അരങ്ങേറിയ ലഘു നാടകത്തിന് തിരശീല വീണത് നിറഞ്ഞ കയ്യടിയോടെ. കഴിഞ്ഞ തലമുറയിലെ ഒരു പെൺകുട്ടി തെരുവിൽ സാമൂഹ്യ ദ്രോഹികളുടെ ക്രൂര പീഡനത്തിരയായി കൊല്ലപ്പെടുന്നതും പുതു തലമുറയിലെ ഒരു പെൺകുട്ടിയെ അതേ മനോഭാവമുള്ള ചിലർ അക്രമിക്കാനെത്തുമ്പോൾ ധീരതയോടെ അവൾ അക്രമികളെ നേരിടുന്നതാണ് നാടകത്തിന്റെ സാരാംശം.
womens day, drama

ഷൈമോൾ ജിജോ, ഷെറിൻ, രമ്യ, ലിജോ എന്നിവർ വേഷമിട്ടു. വനിതാ ദിന ആഘോഷ പരിപാടിയുടെ ഭാഗമായി ക്ലിനിക്കിലെ ഡോക്ടർമാരുമായി രോഗികൾക്ക് സംവദിക്കാനും സംശയങ്ങൾ ചോദിക്കാനും അവസരമൊരുക്കി. ഡോക്ടർമാരായ സുമയ്യ ഷമീം, അസ്മ, ഫൈറോസ പാലോജി, റൊമാന അസ്ലം, ലിജി, സുമൈറ എന്നിവരും നഴ്‌സുമാരായ ഷെറിൽ അലക്സ്, നൂർ ഐൻ, മിതു രാജേഷ്, ഷാഹിദ, ഷമീം, പ്രിയ, അഞ്ചു, സിജി എന്നിവർ നേതൃത്വം നൽകി.
womens day, drama

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ