റിയാദ്: സൗദി അറേബ്യയിലെ അന്താരാഷ്ട്ര പുസ്തക മേളക്ക് ഇന്ന് റിയാദിൽ തുടക്കമാകും. വൈകീട്ട് നാലുമണിയോടെ ആരംഭിക്കുന്ന മേള മാർച്ച് പതിനെട്ടിന് അവസാനിക്കും. ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് കഴിഞ്ഞാൽ പൊതുജനങ്ങള്‍ക്ക് സന്ദർശിക്കാനും പുസ്തകം വാങ്ങാനും സ്റ്റാളുകൾ തുറക്കും. സാധാരണ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ രാത്രി 10 വരെയും വെള്ളിയാഴ്ച വൈകീട്ട് നാലുമുതല്‍ 10 വരെയാണ് സന്ദർശന സമയം. വിദ്യാർത്ഥികൾക്ക് രാവിലെ പത്ത് മുതൽ ഉച്ചക്ക് പന്ത്രണ്ട് മണിവരെയാണ് സന്ദർശന സമയം അനുവദിച്ചിരിക്കുന്നത്.

ഓൺലൈനിലും നേരിട്ടും സന്ദർശന പാസുകൾ ലഭ്യമാണ്. മതകാര്യ വകുപ്പ് ഒരുക്കിയ പ്രതേക സ്റ്റാളുകളും വകുപ്പ് ചെയ്തു വരുന്ന കാര്യങ്ങൾ ജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ വലിയ സ്‌ക്രീനുകളും ഒരുക്കിയിട്ടുണ്ട്. അറബ് രാജ്യങ്ങളിലെ പ്രധാന പുസ്തക മേളയിലൊന്നാണിത്.

സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ രക്ഷാകർത്വത്തിൽ സൗദി സാംസകാരിക വാര്‍ത്താ വിതരണ വകുപ്പാണ് മേളക്ക് ആതിഥേയത്വം വഹിക്കുക. മലേഷ്യയാണ് ഇത്തവണ മേളയുടെ അതിഥി രാജ്യം. മേളയിൽ പങ്കെടുക്കാൻ മലേഷ്യൻ വിദ്യഭ്യാസ മന്ത്രിയുൾപ്പടെ പ്രമുഖർ ഇതിനകം റിയാദിലെത്തി. മലേഷ്യയുടെ സാംസ്കാരിക പൈതൃകങ്ങൾ പ്രദർശിപ്പിക്കാൻ പ്രതേക പവലിയൻ മേളയിൽ ഒരുക്കിയിട്ടുണ്ട്.

റിയാദ് എക്സിറ്റ് പത്തിലെ അന്താരാഷ്ട്ര പ്രദർശന ഹാളിലാണ് മേള നടക്കുക. രാജ്യത്തിന് അകത്തും പുറത്തു നിന്നുമായി അഞ്ഞൂറ്റി അമ്പതോളം പ്രസാധകരാണ് മേളയിൽ പങ്കെടുക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ