റിയാദ്: റിയാദിൽ നടക്കുന്ന അന്തരാഷ്ട്ര പുസ്തക മേളയിൽ ഇത്തവണത്തെ അതിഥി രാജ്യമായി പങ്കെടുക്കുന്ന മലേഷ്യയുടെ പവലിയനിൽ മലേഷ്യൻ കലാകാരനെ കൈയേറ്റം ചെയ്യുകയും കലാ പരിപാടികൾ തടസ്സപ്പെടുത്തുകയും ചെയ്ത സ്വദേശി പൗരനെ സുരക്ഷാ വകുപ്പ് അറസ്റ് ചെയ്തു. യുവാവ് പവലിയനിൽ കേറി ബഹളമുണ്ടാക്കുന്നതും ഉപകരങ്ങൾ നശിപ്പിക്കുന്നതും സാമൂഹ്യ മാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ നടന്നത് ഒറ്റപ്പെട്ട സംഭവമെന്നും ബന്ധപ്പെട്ട വകുപ്പുകൾ അന്വേഷണം തുടരുന്നതായും സാംസ്‌കാരിക ഇൻഫോർമേഷൻ മന്ത്രാലയം അറിയിച്ചു.

അതിഥികൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിലുള്ള ഒരു പ്രവർത്തങ്ങളും അംഗീകരിക്കില്ലെന്ന് മന്ത്രാലം കൂട്ടിച്ചേർത്തു. അതിഥി രാജ്യമായ മലേഷ്യക്ക് രാജ്യത്തിന്റെ പരമ്പാരാഗത കലകൾ അവതരിപ്പിക്കാൻ അനുമതിയുണ്ടായിരുന്നു. എന്നാൽ പരിപാടിക്കിടെ എത്തിയ യുവാവ് പ്രധിഷേധം പ്രകടിപ്പിക്കുകയും സംഘത്തിന്റെ മൈക് പിടിച്ചു വാങ്ങി നിലത്തെറിയുകയും ചെയ്തു. രാജ്യത്തിന്റെ അതിഥികളെ അപമാനിച്ച യുവാവിന്റെ പ്രകടനത്തിൽ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധമുയർന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ