Latest News

അന്താരാഷ്ട്ര പുസ്തക മേളക്ക് മാര്‍ച്ച്‌ ഒൻപതിന് റിയാദിൽ തുടക്കം

റിയാദ് എക്സിറ്റ് പത്തിലെ അന്താരാഷ്ട്ര പ്രദർശന ഹാളിലാണ് മേള നടക്കുക. രാജ്യത്തിന് അകത്തും പുറത്തും നിന്നുമായി അഞ്ഞൂറ്റി അൻപതോളം പ്രസാധകര്‍ മേളക്കെത്തും.

റിയാദ്: സൗദിയിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തക മേളക്ക് മാര്‍ച്ച്‌ ഒൻപതിന് റിയാദിൽ തുടക്കമാകും. അറബ് രാജ്യങ്ങളിലെ പ്രധാന പുസ്തക മേളയിലൊന്നാണിത്. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ രക്ഷാകർത്വത്തിൽ സൗദി സാംസകാരിക വാര്‍ത്താ വിതരണ വകുപ്പാണ് മേളക്ക് ആതിഥേയത്വം വഹിക്കുക. ഓരോ വർഷവും അഥിതി രാജ്യങ്ങളുണ്ടാകുന്ന മേളയിൽ ഇത്തവണ മലേഷ്യയാണ് അതിഥി. മലേഷ്യയുടെ സാംസ്കാരിക പൈതൃകങ്ങൾ പ്രദർശിപ്പിക്കാൻ പ്രത്യേക പവലിയൻ അനുവദിക്കും.

മാർച്ച് ഒൻപതിനാരംഭിക്കുന്ന മേള മാര്‍ച്ച് 17 ന് അവസാനിക്കുമെന്നും സംഘാടകർ അറിയിച്ചു. റിയാദ് എക്സിറ്റ് പത്തിലെ അന്താരാഷ്ട്ര പ്രദർശന ഹാളിലാണ് മേള നടക്കുക. രാജ്യത്തിന് അകത്തും പുറത്തും നിന്നുമായി അഞ്ഞൂറ്റി അൻപതോളം പ്രസാധകര്‍ മേളക്കെത്തും. ഇന്ത്യയെ പ്രതിനിധീകരിച്ച്‌ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക പബ്ലിഷിങ് ഹൗസ് മേളയില്‍ പങ്കെടുക്കും.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: International book fest saudi arabia begin on march

Next Story
ഖത്തറിൽ തൊഴില്‍മാറ്റ വ്യവസ്‌ഥകള്‍ ലഘൂകരിച്ചു; അതേ വിഭാഗത്തിലെ വീസ വേണമെന്നില്ല
The moderation of comments is automated and not cleared manually by malayalam.indianexpress.com