റിയാദ്: അക്ഷര പ്രേമികൾ ഒഴുകിയെത്തുന്ന പുസ്തക പൂരത്തിന് റിയാദിൽ കൊടി ഉയർന്നു. വായനയുടെ വിശാല ലോകത്തേക്ക് തലസ്ഥാന നഗരിയെ ക്ഷണിച്ച് സൗദി സാംസ്‌കാരിക -വാർത്താവിനിമയ മന്ത്രാലയമൊരുക്കിയ പുസ്തകമേള ബുധനാഴ്ച വൈകീട്ട് അഞ്ചു മണിക്ക് സാംസ്‌കാരിക -വാർത്താവിതരണ മന്ത്രി ഡോ. ആദില്‍ ബിൻ സൈദ് അൽ തുറൈഫി മേള ഉദ്ഘാടനം ചെയ്തു. മേളയുടെ അതിഥി രാജ്യമായ മലേഷ്യയുടെ വിദ്യാഭ്യാസമന്ത്രി ഡോക്ടർ. മഹ്‌ദിസീർ ബിൻ ഖാലിദ് ചടങ്ങിൽ മുഖ്യ അതിഥിയായിരുന്നു.
international book fest, saudi arabia

“ദി ബുക്ക്” എന്ന തല വാചകത്തിലാണ് ഇത്തവണ മേള പുരോഗമിക്കുന്നത്. അറബ് ലോകത്തെ നിരവധി സാഹിത്യ, സാംസ്‌കാരിക പ്രമുഖരുടെയും ലോക രാജ്യങ്ങളില്‍ നിന്നെത്തിയ പ്രസാദകരുടെയും സാന്നിധ്യത്തിലാണ് പത്ത് ദിവസം തുടരുന്ന മേളക്ക് തുടക്കം കുറിച്ചത്. തത്വശാസ്ത്രം , വൈദ്യശാസ്ത്രം, കഥ, കവിത, തുടങ്ങി വിവിധ മേഖലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എട്ട് പേരെ മന്ത്രാലയം മേളയുടെ ഭാഗമായി ആദരിക്കും. ഇവർക്ക് രണ്ട് ലക്ഷം രൂപയും പ്രശസ്തി പത്രവും സമ്മാനമായി നൽകും. ഓരോ ദിവസവും വ്യത്യസ്തമായ കലാ സാംസ്കാരിക പരിപാടികൾ മേളയുടെ ഭാഗമായി നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരത്തോളം പ്രസാദകര്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയുടെ പ്രതിനിധികരിച്ചെത്തുന്ന ഇസ്‌ലാമിക് പബ്ലിക്കേഷൻ ഹൗസ് ഇത്തവണ മേളയിൽ ഇല്ല.
international book fest, saudi arabia

കിങ് അബ്ദുല്ല റോഡിനോട് ചേർന്നുള്ള ഇന്റർനാഷണൽ എക്‌സിബിഷൻ സെന്ററിൽ നടക്കുന്ന മേള മാർച്ച് 18 വരെ നീണ്ടു നില്‍ക്കും. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് സന്ദർശന സമയം. വെള്ളിയാഴ്ച 4 മണി മുതലാണ് സന്ദര്‍ശനം അനുവദിക്കുക. വിദ്യാർത്ഥികൾക്കായി രാവിലെ 10 മുതൽ ഉച്ചക്ക് 12 വരെയും സമയം അനുവദിച്ചിട്ടുണ്ട്. സംവാദങ്ങളും ചർച്ചകളുമായി പത്ത് ദിവസം നീണ്ടു നിൽക്കുന്ന മേള സൗദി അറേബ്യയുടെ ദേശീയ പരിവർത്തന പദ്ധതിയായ വിഷൻ 2030 ന്റെ പ്രചാരണ വേദി കൂടിയാകും.
international book fest, saudi arabia
international book fest, saudi arabia

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ