കഴുത്തിൽ മോട്ടോർ ബൈക്ക് ടയർ കുടുങ്ങിയ മുതലയെ രക്ഷിക്കാൻ കഴിവുള്ളവര്‍ ആരുണ്ട്‌? ഇന്തോനേഷ്യൻ അധികൃതർ അതിനു വലിയ പ്രതിഫലം വാഗ്ദാനം ചെയ്യുന്നുണ്ട്. മുതലയെ രക്ഷിക്കല്‍ മാത്രമല്ല ഇവിടെ കടമ്പ, തുടര്‍ന്ന് ജീവനോടെയിരിക്കുക എന്നതുമുണ്ട്. പാലു എന്ന 13 അടി (4 മീറ്റർ) നീളമുള്ള ഉരഗവുമായാണ് ഈ ധീരനായ വേട്ടക്കാരന്‍ മുഖാമുഖം വരേണ്ടത്.

ശ്വാസവായുവിനായി മുതല പല വട്ടം വായുവിലേക്ക് കുതിക്കുന്ന കാഴ്ചയുടെ വീഡിയോ പുറത്തു വന്നതിനു ശേഷം പ്രാദേശിക സംരക്ഷകര്‍ പല വര്‍ഷങ്ങള്‍ മുതലയെ രക്ഷിക്കാന്‍ ശ്രമിച്ചു പരാജയപ്പെടുകയാണ് ഉണ്ടായത്. കഴുത്തില്‍ കുടുങ്ങിയ ടയർ പതുക്കെ മുതലയെ കൊല്ലുന്നു എന്ന ആശങ്കയുമുണ്ട്.

വര്‍ഷങ്ങളായുള്ള ഈ ശ്രമങ്ങള്‍ എങ്ങനെ ഫലവത്താക്കാം എന്ന് ആലോചിക്കാന്‍ പ്രവിശ്യയിലെ ഗവർണർ അവിടുത്തെ കണ്‍സര്‍വേഷന്‍ എജെന്‍സിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

പ്രതിഫലത്തെക്കുറിച്ചും മുതലയുടെ കഴുത്തില്‍ നിന്നും ഇതെങ്ങനെ മാറ്റം എന്നുമുള്ള വിവരങ്ങള്‍ ഏജൻസി പുറത്തു വിട്ടിട്ടില്ല.

എന്നാൽ, ഈ ദൗത്യത്തിനുള്ള പണം തന്റെ സ്വന്തം പോക്കറ്റിൽ നിന്ന് തരും എന്ന് പറഞ്ഞ ഏജൻസി തലവൻ – വേട്ടയാടാൻ അമച്വർമാരെ വിളിക്കുകയല്ല, മറിച്ച് വന്യജീവി രക്ഷാപ്രവർത്തനത്തിന്റെ പശ്ചാത്തലവും സംരക്ഷണത്തിനായുള്ള ദാഹവുമുള്ള ആളുകളെ അഭിസംബോധന ചെയ്യുകയാണെന്ന് താന്‍ എന്ന് മുന്നറിയിപ്പ് നൽകി.

“മുതലയോട് അടുക്കുകയോ അതിന്റെ ആവാസവ്യവസ്ഥയെ ശല്യപ്പെടുത്തുകയോ ചെയ്യരുതെന്ന് ഞങ്ങൾ പൊതുജനങ്ങളോട് ആവശ്യപ്പെടുന്നു,” കേന്ദ്ര സുലവേസി പ്രകൃതിവിഭവ സംരക്ഷണ ഏജൻസി മേധാവി ഹസ്മുനി ഹസ്മാർ പറഞ്ഞു.

Read Here: നല്ല പാട്ടുകാരന്‍, ഫൊട്ടോഗ്രാഫിയില്‍ തല്പരന്‍: ജാമിയയില്‍ വെടിയേറ്റ വിദ്യാര്‍ഥിയെക്കുറിച്ച് അധ്യാപകര്‍

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook