ദുബായ്: യുഎഇയിൽ ബ്ലൂകോളർ തൊഴിലാളികൾക്കായുള്ള അപ്പ്സ്‌കില്ലിങ് ആൻഡ് ട്രെയിനിങ് സെന്റർ വിദേശകാര്യസഹമന്ത്രി വി മുരളീധരൻ ദുബായ് ജബൽ അലിയിലെ ഡൽഹി പ്രൈവറ്റ് സ്‌കൂളിൽ ഉദ്ഘാടനം ചെയ്തു. ബ്ലൂ കോളർ ജീവനക്കാർക്കായുള്ള ഇന്ത്യയുടെ ഇത്തരത്തിലുള്ള ആദ്യ കേന്ദ്രമാണിത്.

ബേസിക് അറബിക്, ഇംഗ്ലീഷ്, കമ്പ്യൂട്ടർ ക്‌ളാസുകളും മന്ത്രി ഉദ്‌ഘാടനം ചെയ്തു. ഉദ്ഘാടന ശേഷം മന്ത്രി തൊഴിലാളികളുമായുള്ള സംവാദത്തിലും പങ്കെടുത്തു. രാജ്യത്തുനിന്നുള്ള പ്രവാസി തൊഴിലാളികൾ അയക്കുന്ന, കഠിനാദ്ധ്വാനത്തിന്റെ ഫലമായുള്ള പണം, ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ വലിയ സംഭാവന നൽകുന്നതായാണ് സർക്കാർ കണക്കാക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.

Read More: ദൈവത്തിന്റെ മാലാഖയായി അവൾ; അസ്റാറിന് അഭിനന്ദന പ്രവാഹം

കോവിഡിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ പ്രവാസികൾ അനുഭവിക്കേണ്ടി വന്ന പ്രശ്‍നങ്ങളെക്കുറിച്ച് താൻ ബോധവാനാണെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളെ തിരികെ കൊണ്ട് വരാൻ സഹായകമായ പദ്ധതികൾ രൂപപ്പെടുത്താൻ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook