കുവൈത്ത് സിറ്റി: മുസ്ലിം ഉമ്മത്ത് ‘ഇന്നലെ ഇന്ന് നാളെ’ എന്ന വിഷയത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ ചര്‍ച്ച സംഗമം സംഘടിപ്പിച്ചു. മുസ്ലിം വിശ്വാസാചാരങ്ങളും സ്വത്വവും നിലനിര്‍ത്തി ഒരു ഇന്ത്യക്കാരനായി അഭിമാനത്തോടെ ജീവിക്കാനുള്ള പൗര സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കപ്പെടണം. ചരിത്രപരമായ കാരണങ്ങളാല്‍ പിന്നാക്കമായി മാറിയ മുസ്ലിം ന്യൂനപക്ഷങ്ങളെ മുഖ്യധാരയിലെത്തിക്കാന്‍ ഇതുവരെ രാജ്യം ഭരിച്ച കക്ഷികള്‍ മുന്നോട്ട് വന്നില്ലെന്നും ഏറ്റവും അസഹീനമായ അവഗണനക്കും നിന്ദക്കും ഇരയാകുന്ന അനുഭവങ്ങള്‍ മുമ്പത്തേക്കാള്‍ വര്‍ധിക്കുന്നു എന്നതാണ് സമീപകാല ചരിത്രമെന്ന് ഐ.ഐ.സി ചര്‍ച്ച സംഗമം അഭിപ്രായപ്പെട്ടു.

‘ഹൃദയത്തെ അറിയുക, ഹൃദയ വസന്തം തീര്‍ക്കുക’ എന്ന വിഷയത്തില്‍ അബ്ദുല്‍ അസീസ് സലഫിയും ‘പ്രതിസന്ധികളില്‍ പതറാതെ’ എന്ന വിഷയത്തില്‍ ആദില്‍ സലഫിയും ക്ലാസുകളെടുത്തു. ദഅ്വ പഠന സെഷനില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ പ്രസിഡന്‍റ് എം.ടി.മുഹമ്മദ് അധ്യക്ഷത വഹിച്ചു.

എന്‍ജി. അബ്ദുല്ലത്തീഫ്.സി.കെ, സയ്യിദ് അബ്ദുറഹിമാന്‍ തങ്ങള്‍, വീരാന്‍ കുട്ടി സ്വലാഹി എന്നിവര്‍ ചര്‍ച്ചയില്‍ വിഷയം അവതരിപ്പിച്ചു പ്രസംഗിച്ചു. മനാഫ് മാത്തോട്ടം മോഡറേറ്ററായിരുന്നു. ജോ. സെക്രട്ടറി എന്‍ജി. അന്‍വര്‍ സാദത്ത്, ഓര്‍ഗനൈസിംഗ് സെക്രട്ടറി യൂനുസ് സലീം, അഷ്റഫ് മേപ്പയ്യൂര്‍, സൈദ് മുഹമ്മദ് റഫീഖ് കൊയിലാണ്ടി എന്നിവര്‍ സംസാരിച്ചു. ചെയര്‍മാന്‍ ഇബ്രാഹിം കുട്ടി സലഫി, വൈസ് പ്രസിഡന്‍റ് അബ്ദുറഹിമാന്‍ അടക്കാനി എന്നിവര്‍ പങ്കെടുത്തു. റാസി അബ്ദുറഹിമാന്‍ ഖിറാഅത്ത് നടത്തി.

‘സ്വതന്ത്ര്യ ഇന്ത്യ; പ്രതീക്ഷയും ആശങ്കയും’ സ്വാതന്ത്ര്യ ദിനാഘോഷവും സെമിനാറും
കുവൈത്ത് സിറ്റി: ‘സ്വതന്ത്ര്യ ഇന്ത്യ; പ്രതീക്ഷയും ആശങ്കയും’ എന്ന വിഷയത്തില്‍ ചലനം ത്രൈമാസ ക്യാംപയിന്‍റെ ഭാഗമായി ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷവും സെമിനാറും ഓഗസ്റ്റ് 15 ന് ചൊവ്വാഴ്ച വൈകുന്നേരം 7.30 മണിക്ക് ഫര്‍വാനിയയിലെ മെട്രൊ ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സംഗമം ഇന്ത്യന്‍ എംബസി പ്രതിനിധി ഉദ്ഘാടനം ചെയ്യും. സ്വാതന്ത്ര്യദിന സന്ദേശം കേരള ഇംഇയ്യത്തുല്‍ ഉലമ (കെജെയു) അസിസ്റ്റന്‍റ് സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖി നല്‍കും.

സെമിനാറില്‍ മുകേഷ് (കല), ഹംസ പയ്യനൂര്‍ (കെകെഎംഎ), സജി നാരായണന്‍ (സാരഥി), ഷറഫുദ്ദീന്‍ കണ്ണേത്ത് (കെഎംസിസി), സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍ (കെഐജി), എന്‍ജി. ഫിറോസ് ചുങ്കത്തറ (ഫോക്കസ്സ്), സുരേഷ് മാത്തൂര്‍ (കെഡിഎന്‍എ), കൃഷ്ണന്‍ കടലുണ്ടി (ഒഐസിസി), വിജയന്‍ (എന്‍എസ്സ്എസ്സ്) തുടങ്ങി പ്രമുഖര്‍ സംസാരിക്കും. പരിപാടിയിലേക്ക് എത്താനായി വിവിധ ഏരിയകളില്‍ നിന്ന് വാഹനം ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. വിശദ വിവരങ്ങള്‍ക്ക് വിളിക്കുക. 96652669, 65829673.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ