ഷാർജയിൽ ഇന്ത്യൻ വംശജയായ പെൺകുട്ടി കെട്ടിടത്തിന് മുകളിൽ നിന്ന് വീണു മരിച്ചു

രണ്ടു ദിവസത്തിനിടെ ഗൾഫിൽ നടക്കുന്ന സമാനമായ രണ്ടാമത്തെ അപകടമാണിത്

beaten to death

ഷാർജ: ഷാർജയിൽ ഇന്ത്യൻ വംശജയായ പെൺകുട്ടി കെട്ടിടത്തിന്റെ ആറാം നിലയിൽനിന്ന് വീണു മരിച്ചു. ഭിന്നശേഷിക്കാരിയായ 16 കാരിയാണ് മരിച്ചത്. രണ്ടു ദിവസത്തിനിടെ ഗൾഫിൽ നടക്കുന്ന സമാനമായ രണ്ടാമത്തെ അപകടമാണിത്.

മാനസിക ബുദ്ധിമുട്ടുകൾ പ്രകടിപ്പിച്ചിരുന്ന കുട്ടി ചികിത്സയിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു. മരണ സർട്ടിഫിക്കറ്റിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. നഗരശുചീകരണത്തിനെത്തിയ തൊഴിലാളികളാണ് കുട്ടിയെ ആദ്യം കണ്ടത്. ഷാർജ പൊലീസും പാരാമെഡിക്കൽ വിഭാഗവും സ്ഥലത്തെത്തി ഉടൻ തന്നെ കുവൈത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

നേരത്തെ മലയാളിയായ മറ്റൊരു പെൺകുട്ടിയും യുഎഇയിലെ ഉം അൽ ഖ്വയ്ൻ സിറ്റിയിൽ കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്നു വീണു 15 വയസുകാരി മരിച്ചിരുന്നു. രണ്ട് അപകടങ്ങളും ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രണ്ടു സംഭവങ്ങളിലും കേസന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Indian girl dies after falling from building in sharjah

Next Story
ദോഹ മെട്രോ: ഗ്രീന്‍ ലൈന്‍ 10നു തുറക്കുംDoha metro, ദോഹ മെട്രോ, Doha metro green Line, ദോഹ മെട്രോ ഗ്രീന്‍ ലൈൻ, Doha metro red Line, ദോഹ മെട്രോ റെഡ് ലൈൻ, Doha, ദോഹ, Qatar, ഖത്തര്‍, Mall of Qatar, ഖത്തര്‍ മാള്‍, Club World Cup final,  ക്ലബ് ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍, Hamad International Airport, ഹമദ് രാജ്യാന്തര വിമാനത്താവളം, Gulf new, ഗൾഫ് ന്യൂസ്, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com