scorecardresearch
Latest News

മഹ്‍സൂസില്‍ ഒന്നാം സമ്മാനമായ രണ്ടു കോടി ദിര്‍ഹം ഇന്ത്യക്കാരന്

സമ്മാനത്തുകയിൽനിന്നും ആദ്യമൊരു ഐഫോൺ വാങ്ങണമെന്നാണ് ദലിപിന്റെ ആഗ്രഹം

മഹ്‍സൂസില്‍ ഒന്നാം സമ്മാനമായ രണ്ടു കോടി ദിര്‍ഹം ഇന്ത്യക്കാരന്

ദുബായ്: മഹ്‍സൂസിന്റെ 102-ാമത് സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ഇന്ത്യക്കാരന്. കുവൈത്തിലെ സ്റ്റീൽ ഫാക്ടറിയിൽ ജോലി ചെയ്യുന്ന മെക്കാനിക്കൽ എൻജിനീയറായ ദലിപിനാണ് ഒന്നാം സമ്മാനമായ 20 മില്യൻ ദിർഹം (44.48 കോടി) ലഭിച്ചത്.

മൂന്നു കുട്ടികളുടെ പിതാവായ നാൽപത്തിയെട്ടുകാരൻ ദലിപ് സ്ഥിരമായി മഹ്സൂസിൽ പങ്കെടുക്കാറുണ്ട്. റാഫിള്‍ ഡ്രോയിലെ ഉറപ്പുള്ള സമ്മാനമായ 100,000 ദിര്‍ഹമായിരുന്നു അദ്ദേഹം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ 20 മില്യൻ ദിർഹം ലഭിക്കുമെന്ന് സ്വപ്നത്തിൽപോലും കരുതിയിരുന്നില്ല. 12, 24, 31, 39, 49 എന്നീ സംഖ്യകള്‍ യോജിച്ചു വന്നതാണ് ദലിപിനെ കോടിപതിയാക്കിയത്.

”100 വർഷം ജോലി ചെയ്താലും എനിക്ക് ഇത്രയും പണം സമ്പാദിക്കാൻ കഴിയില്ല. രാത്രിയിലാണ് എനിക്ക് ഇ-മെയിൽ സന്ദേശം ലഭിക്കുന്നത്. അന്ന് രാത്രി എനിക്ക് ഉറങ്ങാൻ കഴിയില്ല. ഞെട്ടലിലായിരുന്നു ഞാൻ,” ദലിപ് ഖലീജ് ടൈംസിനോടു പറഞ്ഞു.

സമ്മാനത്തുകയിൽനിന്നും ആദ്യമൊരു ഐഫോൺ വാങ്ങണമെന്നാണ് ദലിപിന്റെ ആഗ്രഹം. കുടുംബത്തിനൊപ്പം ലോകം മുഴുവൻ ചുറ്റക്കറങ്ങണമെന്നും സ്വന്തം നാടായ ഹിമാചൽ പ്രദേശിൽ വലിയൊരു വീട് നിർമ്മിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദുബായിൽ ഒരു അപ്പാർട്ട്മെന്റ് വാങ്ങി കുടുംബത്തിനൊപ്പം അവിടെ സ്ഥിര താമസമാകാനും അദ്ദേഹം ആലോചിക്കുന്നുണ്ട്. കുടുംബത്തോടൊപ്പം ദുബായില്‍ പുതുവത്സര രാവ് ആഘോഷിക്കാനും അദ്ദേഹം പദ്ധതിയിടുന്നുണ്ട്.

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: Indian engineer who won dh20 million mahzooz jackpot