റിയാദ്: ആഗോള തലത്തില്‍ ഇന്ത്യന്‍ പാസ്‌പോർട്ട് സർവീസുകളുടെ വിതരണം പൂർണമായും പാസ്‌പോർട്ട് സേവാ പ്രോഗ്രാം വഴി ഓൺലൈന്‍ ആക്കുന്നു. 2019 മാര്‍ച്ച് ഒന്നു മുതലാണ് പാസ്‌പോർട്ട് സേവനങ്ങള്‍ പൂർണമായും ഓൺലൈന്‍ ‍ആകുന്നത്. പേപ്പർ രൂപത്തിലുള്ള പാസ്‌പോർട്ട് അപേക്ഷ സമർപ്പിക്കാനുള്ള നിലവിലെ സംവിധാനം 2019 ഫെബ്രുവരി 28ന് അവസാനിക്കും.

സൗദി അറേബ്യയിലെ ഇന്ത്യൻ പൗരന്മാർക്ക് ഇനി മുതൽ പാസ്‌പോർട്ട് സേവനങ്ങൾ ലഭിക്കുന്നതിന് //portal5.passportindia.gov.in/Online/index.html എന്ന പുതിയ പോർട്ടൽ ഉപയോഗപ്പെടുത്താവുന്നതാണ് .

പാസ്‌പോർട്ട് സേവനങ്ങൾ ലഭിക്കുന്നതിന് ഓൺലൈനായി പൂർത്തിയാക്കേണ്ട നടപടിക്രമങ്ങൾ ഇങ്ങനെയാണ്:

//portal5.passportindia.gov.in/Online/index.html എന്ന വെബ്സൈറ്റില്‍ രജിസ്റ്റർ ചെയ്ത് ഒരു USER ID സൃഷ്ടിക്കുക. പുതുതായി സൃഷ്ടിച്ച USER ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഓൺലൈനിൽ അപേക്ഷാ ഫോം പൂരിപ്പിക്കുക. ഫോം ഓൺലൈനായി സമർപ്പിച്ച ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുക്കുക. അപേക്ഷയുടെ പ്രിന്റ് ഔട്ടില്‍ ഫോട്ടോ പതിക്കുക. ഒപ്പ് പതിക്കരുത്. ഒപ്പ് പതിക്കേണ്ടത് പാസ്‌പോർട്ട് സേവനകേന്ദ്രത്തിലെ (വിഎഫ്എസ് സെന്റർ) ഓഫീസറുടെ സാന്നിധ്യത്തിൽ ആയിരിക്കണം. ഫോട്ടോ പതിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, ആവശ്യമായ മറ്റു രേഖകള്‍, നിർദേശിച്ച ഫീസ് എന്നിവ അടുത്തുള്ള വിഎഫ്എസ് സെന്ററിൽ സമര്‍പ്പിക്കുക. വിശദമായ വിവരങ്ങൾക്കായി എംബസി വെബ്സൈറ്റ്: //indianembassy.org.sa/consular/passport, VFS വെബ്സൈറ്റ്: //www.vfsglobal.com/India/Saudiarabia എന്നിവ സന്ദർശിക്കുക.

വാർത്ത: സിജിൻ കൂവള്ളൂർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook